മലയാളികളെ പോലെ തന്നെ തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കും പ്രിയങ്കരിയായ നടിയാണ് ഷംന കാസിം. തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഇതിനോടകം തന്റെ സാനിധ്യം അറിയിച്ച ഷംന ഒരു നർത്തകി കൂടിയാണ്. ഇപ്പോഴിതാ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ചുവടെടുത്ത് വെക്കാനൊരുങ്ങുകയാണ് താരം.
വിവാഹ ജീവിത്തതിലേക്ക് കടക്കുകയാണ് താരം. ഷാനിദ് ആസിഫ് അലിയാണ് വരൻ. ഷംന തന്നെയാണ് വിവാഹ വിശേഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ‘കുടുംബത്തിന്‌റെ അനുഗ്രഹത്തോടെ ജീവിതത്തിന്റ പുതിയൊരു ഘട്ടത്തിലേയ്ക്ക് കടക്കുന്നു’ എന്ന അടിക്കുറിപ്പിനൊപ്പം ഷാനിദുമൊത്തുള്ള ചിത്രവും താരം പങ്കുവെച്ചു.
ഗ്ലാമറസ് റോളുകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഷംന റിയാലിറ്റി ഷോകളിൽ വിധി കർത്താവായും ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. അതേസമയം വിവാഹത്തെക്കുറിച്ചോ വരനെ കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടട്ടില്ല.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ ഷംനയുടെ വിവാഹ വാർത്തയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അവർ. അതേസമയം ഷംനയ്ക്ക് ആശംസകളുമായി സഹപ്രവർത്തകരെത്തി. പേളി മാണി, ശില്‍പ ബാല, റിമി ടോമി, ലക്ഷ്മി നക്ഷത്ര, പ്രിയ മണി, പാരീസ് ലക്ഷ്മി, പ്രിയങ്ക നായര്‍. നീരവ് തുടങ്ങി വലിയ താരനിര ആശംസകളറിയിച്ചു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…