Categories: Gossips

മമ്മൂട്ടിയുടെ നായികയാകാന്‍ ആണോ? എങ്കില്‍ റെഡി; മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാന്‍ വീണ്ടും നയന്‍താര !

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയാകാന്‍ ക്ഷണിച്ചാല്‍ എത്ര തിരക്കുണ്ടെങ്കിലും രണ്ടാമതൊന്ന് ആലോചിക്കാതെ യെസ് പറയുന്ന തെന്നിന്ത്യന്‍ സൂപ്പര്‍താരമാണ് നയന്‍താര. ഇപ്പോള്‍ ഇതാ മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ നിയമത്തിനു ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്നത് ഒരു ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ട്.

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് ജൂണ്‍ അവസാനത്തോടെ ആരംഭിക്കും. ഈ സിനിമയില്‍ നയന്‍താരയാണ് മമ്മൂട്ടിയുടെ നായിക വേഷത്തില്‍ എത്തുന്നതെന്നാണ് ഗോസിപ്പ്. മെഗാസ്റ്റാറിന്റെ നായികയാകാന്‍ താരസുന്ദരി യെസ് മൂളിയെന്നാണ് വാര്‍ത്ത.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബിജു മേനോന്‍, മഞ്ജു വാരിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടെന്ന് വിവരമുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

3 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago