Categories: latest news

മേജര്‍ രവിക്കൊപ്പം മോഹന്‍ലാല്‍; പുതിയ സിനിമയൊന്നും ചെയ്യരുതെന്ന് ആരാധകര്‍ !

മോഹന്‍ലാലിനൊപ്പമുള്ള സംവിധായകന്‍ മേജര്‍ രവിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഹന്‍ലാലിന്റെ വസതിയിലെത്തി മേജര്‍ രവി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക കൂടിക്കാഴ്ചയാണ് നടന്നതെന്ന് മേജര്‍ രവി പറയുന്നു.

‘ വലിയൊരു ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ഞങ്ങള്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ അമ്മയേയും കണ്ടു.’ മേജര്‍ രവി കുറിച്ചു.

Major Ravi and Mohanlal

പുതിയ സിനിമയുടെ ചര്‍ച്ചകളാണോ ഇരുവരും തമ്മില്‍ നടന്നതെന്നാണ് ആരാധകരുടെ സംശയം. മോഹന്‍ലാലിനെ നായകനാക്കി പുതിയ സിനിമ ചെയ്യാന്‍ പ്ലാനുണ്ടോ എന്ന് ആരാധകര്‍ ചോദിക്കുന്നു.

രസകരമായ നിരവധി കമന്റുകള്‍ മേജര്‍ രവി പങ്കുവെച്ച ചിത്രത്തിനു താഴെ വന്നിട്ടുണ്ട്. ലാലേട്ടനെ വെച്ച് സിനിമയൊന്നും ചെയ്യരുത് എന്ന അപേക്ഷകളാണ് കൂടുതലും. മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത അവസാന ചിത്രം 1971: ബിയോണ്ട് ബോര്‍ഡേഴ്‌സ് ആണ്. ഈ ചിത്രം തിയറ്ററുകളില്‍ വമ്പന്‍ പരാജയമായിരുന്നു. മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുകെട്ടില്‍ ഇറങ്ങിയ കാണ്ഡഹാര്‍, കര്‍മ്മയോദ്ധ തുടങ്ങിയ സിനിമകളും പരാജയമായിരുന്നു. അതിനാലാണ് ഇനി മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യരുതെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നത്.

അനില മൂര്‍ത്തി

Recent Posts

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

36 minutes ago

ദൃശ്യം 2 തിയറ്ററുകളിലേക്ക്

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2…

41 minutes ago

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

6 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സാരിയില്‍ ഗ്ലാമറസായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

6 hours ago

അതിസുന്ദരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago