Hrudayam Film
2021 വര്‍ഷത്തെ മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമാണ് സ്വന്തമാക്കിയത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൃദയം തിയറ്ററുകളില്‍ വമ്പന്‍ വിജയമായിരുന്നു.
2022 ല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത ഹൃദയത്തിന് എങ്ങനെ 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് കിട്ടി എന്ന സംശയമാണ് എല്ലാവര്‍ക്കും ഉള്ളത്. അതിനുള്ള കാരണം ഇതാണ്.
Hrudayam
ഓരോ വര്‍ഷവും (ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ) സര്‍ട്ടിഫൈ ചെയ്യുന്ന ചിത്രങ്ങളാണ് അതാത് വര്‍ഷങ്ങളിലെ അവാര്‍ഡിനായി പരിഗണിക്കാറ്. ഹൃദയം 2022 ലാണ് തിയേറ്ററുകളില്‍ എത്തിയതെങ്കിലും 2021 ല്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രമാണ്. ഏപ്രില്‍ മെയ് മാസങ്ങളിലാണ് സാധാരണഗതിയില്‍ അവാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിക്കുന്നത്. അപൂര്‍വമായി ചില വര്‍ഷങ്ങളില്‍ ഈ രീതിക്ക് മാറ്റമുണ്ടായിട്ടുണ്ട്. 2021 ല്‍ സെന്‍സറിങ് പൂര്‍ത്തിയായ ഹൃദയം റിലീസ് ചെയ്തത് 2022 ല്‍ ആണെന്ന് മാത്രം. 2021 ല്‍ സെന്‍സറിങ് കഴിഞ്ഞതിനാലാണ് ഹൃദയം സംസ്ഥാന അവാര്‍ഡിനായി ഇത്തവണ പരിഗണിക്കപ്പെട്ടത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…