Categories: latest news

ചാക്കോച്ചന്റെ ആനിയായി വെള്ളിത്തിരയിലെത്തിയ ദീപ നായരെ ഓര്‍മയുണ്ടോ? താരം ഇപ്പോള്‍ എവിടെയാണ്

കുഞ്ചാക്കോ ബോബന്‍ നായകനായ പ്രിയം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് ദീപ നായര്‍. പിന്നീട് ദീപയെ സിനിമകളിലൊന്നും കണ്ടില്ല. ഒരൊറ്റ സിനിമകൊണ്ട് തന്നെ ദീപ മലയാളികളുടെ ഹൃദയം കവര്‍ന്നു. പ്രിയത്തില്‍ ആനി എന്ന കഥാപാത്രത്തെയാണ് ദീപ അവതരിപ്പിച്ചത്.

രണ്ടായിരത്തിലാണ് പ്രിയം റിലീസ് ചെയ്തത്. ഇന്നേക്ക് കൃത്യം 22 വര്‍ഷങ്ങള്‍ പിന്നിട്ടു. ഇന്നും ദീപയുടെ മുഖം മലയാളികളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയായ ദീപാ നായര്‍ എഞ്ചിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സിനിമയില്‍ അരങ്ങേറിയത്. സിനിമ കഴിഞ്ഞതോടെ പഠനം പൂര്‍ത്തീകരിക്കാന്‍ പോയ ദീപയ്ക്ക് പിന്നീട് തിരിച്ചുവരാനായില്ല. പഠനത്തിന് ചെറിയ ബ്രേക്ക് നല്‍കിയായിരുന്നു ‘പ്രിയ’ത്തില്‍ അഭിനയിച്ചത്. പഠനശേഷം ദീപയ്ക്ക് ഇന്‍ഫോസിസില്‍ ജോലി ലഭിച്ചു. വിവാഹശേഷം ഓസ്ട്രേലിയയിലെ മെല്‍ബണിലാണ് ദീപ ഇപ്പോള്‍.

Deepa Nair and Family

ദീപയുടെ കുടുംബചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കാവ്യ മാധവന് പകരക്കാരിയായാണ് ദീപ പ്രിയം സിനിമയില്‍ അഭിനയിക്കാനെത്തിയത്.

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് പോസുമായി സ്വാസിക

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…

46 seconds ago

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

42 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

46 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

50 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

21 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago