Mammootty and Dulquer Salmaan
മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകനും സൂപ്പര്‍താരവുമായ ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോകുന്ന ബിലാലില്‍ മമ്മൂട്ടിക്കൊപ്പം നിര്‍ണായക വേഷത്തിലാണ് ദുല്‍ഖര്‍ എത്തുകയെന്നാണ് വിവരം. ബിഗ് ബിയുടെ രണ്ടാം ഭാഗമാണ് ബിലാല്‍. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടായേക്കും.
അധോലോക ഗ്യാങ്ങിന്റെ കഥ പറയുന്ന ബിലാലില്‍ ഗ്യാങ്സ്റ്റര്‍ വേഷത്തിലാണ് മമ്മൂട്ടിയും ദുല്‍ഖറും എത്തുകയെന്നാണ് വിവരം. ഫഹദ് ഫാസിലും ബിലാലില്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയേക്കും. വമ്പന്‍ ക്യാന്‍വാസിലാണ് ബിലാല്‍ ഒരുക്കാന്‍ ആലോചിക്കുന്നത്.
Dulquer Salmaan and Mammootty
ദുല്‍ഖര്‍ സിനിമയിലെത്തിയിട്ട് പത്ത് വര്‍ഷം പിന്നിട്ടെങ്കിലും ഇതുവരെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടില്ല. നല്ല കഥയും സന്ദര്‍ഭങ്ങളും ഒത്തുവന്നാല്‍ മാത്രം ഒന്നിച്ച് അഭിനയിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് പലപ്പോഴും മമ്മൂട്ടി പറഞ്ഞിരുന്നത്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്താര ചക്രവര്ത്തി.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്ണ തോമസ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
സംവിധായകന്‍, നടന്‍ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും…