Categories: Gossips

ഒരേ ജന്മദിനം, ഒരേ ജന്മനക്ഷത്രം; എന്നിട്ടും കല്‍പ്പനയും അനിലും പിരിഞ്ഞു…

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കല്‍പ്പന. ഒട്ടും നിനച്ചിരിക്കാത്ത സമയത്താണ് കല്‍പ്പനയുടെ മരണം. ഒട്ടേറെ ഹാസ്യകഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ കല്‍പ്പനയുടെ ജീവനറ്റ ശരീരത്തിനു മുന്നില്‍ മലയാളികള്‍ വേദനയോടെ നിന്നു. സിനിമയില്‍ എല്ലാവരെയും ചിരിപ്പിച്ചിരുന്ന നടിയുടെ വ്യക്തിജീവിതം അത്ര സന്തോഷകരമായിരുന്നില്ല. പ്രണയവും വിവാഹവും പിന്നീട് സംഭവിച്ച വിവാഹമോചനവും സിനിമാ കഥ പോലെയായിരുന്നു.

സംവിധായകന്‍ അനിലുമായി പ്രണയത്തിലായിരുന്നു കല്‍പ്പന. ഈ പ്രണയം ഒടുവില്‍ വിവാഹത്തിലെത്തി. ഒരേ ജന്മനക്ഷത്രം ആയിരുന്നു കല്‍പ്പനയുടെയും അനിലിന്റെയും, ‘അത്തം’. മാത്രമല്ല കല്‍പ്പനയുടെയും അനിലിന്റെയും ജന്മദിനം ഒക്ടോബര്‍ അഞ്ചാണ്. കല്‍പ്പന പൂര്‍ണമായും വെജിറ്റേറിയനും അനില്‍ നോണ്‍ വെജിറ്റേറിയന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ആളുമായിരുന്നു. ഇതുമാത്രമായിരുന്നു ആകെയുള്ള വ്യത്യാസം.

Kalpana

1998 ലാണ് അനില്‍ കല്‍പ്പനയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. ഇരുവര്‍ക്കും ശ്രീമയി എന്നു പേരുള്ള മകളുണ്ട്. 2012 ല്‍ അനിലും കല്‍പ്പനയും വിവാഹമോചിതരായി. കല്‍പനയെ തനിയ്ക്ക് മരണത്തേക്കാള്‍ ഭയമാണെന്നായിരുന്നു അന്ന് അനില്‍ പ്രതികരിച്ചത്. താന്‍ ആശുപത്രിയില്‍ കിടന്ന സമയത്ത് പോലും കല്‍പന തന്നെ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപവും അനില്‍ ഉന്നയിച്ചിരുന്നു. കല്‍പനയ്ക്ക് കോടമ്പാക്കം സംസ്‌കാരമാണെന്ന് പോലും അനില്‍ ആക്ഷേപിച്ചു. എന്നാല്‍, അനിലുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണമുണ്ടെന്നും അത് പുറത്തുപറയില്ലെന്നുമായിരുന്നു കല്‍പ്പന പ്രതികരണം. അതേസമയം, അനിലിന്റെ പരസ്ത്രീ ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹമോചനത്തിനു ശേഷം മകള്‍ കല്‍പ്പനയ്‌ക്കൊപ്പമായിരുന്നു. 2016 ജനുവരി 25 നാണ് കല്‍പ്പനയുടെ മരണം.

 

അനില മൂര്‍ത്തി

Recent Posts

അടിപൊളി ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

10 hours ago

സാരിയില്‍ സുന്ദരിയായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

10 hours ago

ഈ വര്‍ഷം ഇനി സിനിമകളില്ല: ധ്യാന്‍ ശ്രീനിവാസന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

13 hours ago

ഇപ്പോള്‍ എനിക്ക് പ്രണയമില്ല; രഞ്ജു പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…

2 days ago

ഞങ്ങള്‍ രണ്ട് പേരുടെയും ഫാമിലി. തീര്‍ത്തും വ്യത്യസ്തരാണ്; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

2 days ago