Categories: latest news

അക്കാര്യത്തില്‍ നിവിന്‍ ഒട്ടും ഡിപ്ലോമാറ്റിക്ക് അല്ല, ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആരോടായാലും പറയും: ആസിഫ് അലി

യുവതാരങ്ങളില്‍ തന്നെ സ്വാധീനിച്ച അഭിനേതാക്കളെ കുറിച്ച് നടന്‍ ആസിഫ് അലി. ഇഷ്ടപ്പെടാത്ത കഥയ്ക്ക് നിവിന്‍ പോളി നോ പറയുന്ന രീതി തന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് ആസിഫ് പറഞ്ഞു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.

നിവിന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നത് സ്വാധീനിച്ചിട്ടുണ്ട്. നിവിന്‍ നോ പറയുന്നത് ഭയങ്കര കാര്യമാണ്. നിവിന്‍ കഥ കേട്ടിട്ട് ഒരു മടിയുമില്ലാതെ നോ പറയും. കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയും. അത് ആരായാലും അവന്‍ പറയും. അത് ഭയങ്കരമായി എന്നെ സ്വാധീനിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ നിവിന്‍ ഒട്ടും ഡിപ്ലോമാറ്റിക്ക് അല്ല.

ഫഹദിനെ കുറിച്ചും ആസിഫ് പറഞ്ഞു. ഫഹദ് നന്നായി കഷ്ടപ്പെട്ടാണ് ഒരു സിനിമ ചെയ്യുക. ഒരു സിനിമ ചെയ്താല്‍ അടുത്ത സിനിമ ചെയ്യാന്‍ ഗ്യാപ്പ് എടുക്കും. ഒരു ടീം ഉണ്ടാക്കി അദ്ദേഹം നന്നായി കഷ്ടപ്പെട്ടാണ് സിനിമ ചെയ്യുകയെന്നും ആസിഫ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

യൂട്യൂബ് ചാനലില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള വീഡിയോ ഡിലീറ്റ് ചെയ്ത് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

1 hour ago

ശ്രീനാഥ് ഒരിക്കലും എന്നെ വിലക്കിയിട്ടില്ല, അഭിനയിക്കേണ്ട എന്നത് എന്റെ തീരുമാനമായിരുന്നു; ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…

1 hour ago

മീനൂട്ടിയുടെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്ത് മഞ്ജു വാര്യര്‍

മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…

1 hour ago

മാലാഖപോല്‍ മനോഹരിയായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

5 hours ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago