Jana Gana Mana
ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടവുമായി പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് ചിത്രം ജന ഗണ മന. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചു. പൃഥ്വിരാജ് തന്നെയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
‘500 മില്ല്യണ്‍ സ്‌നേഹത്തിനു നിങ്ങള്‍ക്ക് നന്ദി, ജന ഗണ മന വമ്പന്‍ വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി’ പൃഥ്വിരാജ് കുറിച്ചു.
Jana Gana Mana
വേള്‍ഡ് വൈഡായാണ് ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി പടങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജന ഗണ മന. മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വമാണ് ബോക്‌സ്ഓഫീസ് വേട്ടയില്‍ ഈ വര്‍ഷം ഒന്നാം സ്ഥാനത്ത്. 26 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചത്.
മറ്റൊരു മമ്മൂട്ടി ചിത്രത്തെ പിന്നിലാക്കിയാണ് ജന ഗണ മനയുടെ നേട്ടം. മമ്മൂട്ടിയെ നായകനാക്കി കെ.മധു സംവിധാനം ചെയ്ത സിബിഐ 5 – ദ ബ്രെയ്ന്‍ ജന ഗണ മനയ്‌ക്കൊപ്പമാണ് റിലീസ് ചെയ്തത്. സിബിഐ 5 നെ ബോക്‌സ്ഓഫീസ് കളക്ഷനില്‍ ജന ഗണ മന പിന്നിലാക്കി. സിബിഐ 5 ന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 40 കോടി എത്തിയിട്ടേയുള്ളൂ.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…