Categories: latest news

മമ്മൂട്ടിയുടെ ഐക്കോണിക് കഥാപാത്രത്തെ മലര്‍ത്തിയടിച്ച് പൃഥ്വിരാജ്; ജന ഗണ മന 50 കോടി ക്ലബില്‍

ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടവുമായി പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് ചിത്രം ജന ഗണ മന. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചു. പൃഥ്വിരാജ് തന്നെയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

‘500 മില്ല്യണ്‍ സ്‌നേഹത്തിനു നിങ്ങള്‍ക്ക് നന്ദി, ജന ഗണ മന വമ്പന്‍ വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി’ പൃഥ്വിരാജ് കുറിച്ചു.

Jana Gana Mana

വേള്‍ഡ് വൈഡായാണ് ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി പടങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജന ഗണ മന. മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വമാണ് ബോക്‌സ്ഓഫീസ് വേട്ടയില്‍ ഈ വര്‍ഷം ഒന്നാം സ്ഥാനത്ത്. 26 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചത്.

മറ്റൊരു മമ്മൂട്ടി ചിത്രത്തെ പിന്നിലാക്കിയാണ് ജന ഗണ മനയുടെ നേട്ടം. മമ്മൂട്ടിയെ നായകനാക്കി കെ.മധു സംവിധാനം ചെയ്ത സിബിഐ 5 – ദ ബ്രെയ്ന്‍ ജന ഗണ മനയ്‌ക്കൊപ്പമാണ് റിലീസ് ചെയ്തത്. സിബിഐ 5 നെ ബോക്‌സ്ഓഫീസ് കളക്ഷനില്‍ ജന ഗണ മന പിന്നിലാക്കി. സിബിഐ 5 ന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 40 കോടി എത്തിയിട്ടേയുള്ളൂ.

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

11 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

16 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

16 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

16 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

16 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

16 hours ago