Categories: Gossips

പൃഥ്വിരാജിന്റെ ചേട്ടനായി മമ്മൂട്ടി ! ആരാധകര്‍ ത്രില്ലില്‍; ഇത് നടക്കുമോ?

പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം അടിമുടി മാസ് സിനിമയാണ്. കടുവയുടെ പോസ്റ്ററുകളും പൃഥ്വിരാജിന്റെ മാസ് ലുക്കും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കടുവയില്‍ പൃഥ്വിരാജിനൊപ്പം മമ്മൂട്ടിയും അഭിനയിക്കുന്നു എന്ന ചില വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് കഥാപാത്രത്തിന്റെ ചേട്ടനായി അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുകയെന്നാണ് ഗോസിപ്പുകള്‍. ഇത് സത്യമാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അണിയറപ്രവര്‍ത്തകര്‍ ഇതേകുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.

ജിനു വി.എബ്രഹാം തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനു പുറമേ വിവേക് ഒബ്റോയ്, സംയുക്ത മേനോന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം. ജേക്‌സ് ബിജോയ് ആണ് ഒറിജിനല്‍ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മ്മിച്ച ഈ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് വിതരണം ചെയ്യുന്നത്. നിലവില്‍ ജൂണ്‍ 30 ന് റിലീസ് ചെയ്യാനാണ് തീരുമാനം.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago