Categories: Gossips

മോഹന്‍ലാല്‍-ടിനു പാപ്പച്ചന്‍ ചിത്രം ഇല്ലേ? ; സിദ്ധിഖ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍

മോഹന്‍ലാലിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സിനിമ ചെയ്യുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. ടിനു പാപ്പച്ചന്‍ മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയത് പുതിയ ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നെന്നാണ് പ്രചരിച്ച ഗോസിപ്പുകള്‍.

മോഹന്‍ലാല്‍-ടിനു പാപ്പച്ചന്‍ ചിത്രം ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മറ്റ് സിനിമകള്‍ കമ്മിറ്റ് ചെയ്തതിനാല്‍ മോഹന്‍ലാലിന് തിരക്കേറിയ ഷെഡ്യൂളാണ്. മോഹന്‍ലാലിനെ നായകനാക്കിയുള്ള ടിനു പാപ്പച്ചന്‍ ചിത്രം ഉടന്‍ ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുമെന്ന് വിവരമുണ്ട്. ഈ ചിത്രത്തിന്റെ അവസാനഘട്ട ചര്‍ച്ച പൂര്‍ത്തിയായിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നുമാണ് വിവരം. മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത അവസാന ചിത്രം ബിഗ് ബ്രദര്‍ ആണ്.

അനില മൂര്‍ത്തി

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

8 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

8 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

23 hours ago