Mohanlal
മോഹന്‍ലാലിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സിനിമ ചെയ്യുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. ടിനു പാപ്പച്ചന്‍ മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയത് പുതിയ ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നെന്നാണ് പ്രചരിച്ച ഗോസിപ്പുകള്‍.
മോഹന്‍ലാല്‍-ടിനു പാപ്പച്ചന്‍ ചിത്രം ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മറ്റ് സിനിമകള്‍ കമ്മിറ്റ് ചെയ്തതിനാല്‍ മോഹന്‍ലാലിന് തിരക്കേറിയ ഷെഡ്യൂളാണ്. മോഹന്‍ലാലിനെ നായകനാക്കിയുള്ള ടിനു പാപ്പച്ചന്‍ ചിത്രം ഉടന്‍ ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുമെന്ന് വിവരമുണ്ട്. ഈ ചിത്രത്തിന്റെ അവസാനഘട്ട ചര്‍ച്ച പൂര്‍ത്തിയായിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നുമാണ് വിവരം. മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത അവസാന ചിത്രം ബിഗ് ബ്രദര്‍ ആണ്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…