Categories: latest news

‘അടുത്ത വര്‍ഷം വീണ്ടും വരും’; മോഹന്‍ലാലിനോട് പൃഥ്വിരാജ്

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്. ഹൃദയസ്പര്‍ശിയായ കുറിപ്പിനൊപ്പം മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ‘ ഇല്ല…ഞാന്‍ വെറുതെ വിടില്ല ! അടുത്ത വര്‍ഷം വീണ്ടും വരും ! ഹാപ്പി ബര്‍ത്ത്‌ഡെ ചേട്ടാ’ പൃഥ്വിരാജ് കുറിച്ചു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്‍ അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കും. ഇതേ കുറിച്ചാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഉദ്ദേശിച്ചിരിക്കുന്നത്.

Mohanlal and Prithviraj

മോഹന്‍ലാലിന്റെ 62-ാം ജന്മദിനമാണ് ഇന്ന്. 1960 മേയ് 21 നാണ് ലാല്‍ ജനിച്ചത്. മോഹന്‍ലാല്‍ വിശ്വനാഥന്‍ എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്.

1978 ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ വെള്ളിത്തിരയിലെത്തിയത്. ഈ ചിത്രം റിലീസ് ചെയ്യാന്‍ വൈകി. മോഹന്‍ലാലിന്റേതായി ആദ്യം റിലീസ് ചെയ്ത സിനിമ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണ്. 1980 ലാണ് ഇത്. ചിത്രത്തില്‍ വില്ലന്‍ വേഷമാണ് മോഹന്‍ലാല്‍ ചെയ്തത്.

സുചിത്രയാണ് മോഹന്‍ലാലിന്റെ ഭാര്യ. പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍ എന്നിവരാണ് താരത്തിന്റെ മക്കള്‍.

 

 

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

5 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

5 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

9 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

10 hours ago