Categories: Reviews

ഇത് ലാലേട്ടന്റെ തിരിച്ചുവരവ്; മികച്ച പ്രതികരണവുമായി ട്വല്‍ത്ത് മാന്‍

പ്രേക്ഷക ശ്രദ്ധ നേടി 12th Man ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ആദ്യ പകുതിയില്‍ അത്രയൊന്നും സ്പേസ് മോഹന്‍ലാല്‍ കഥാപാത്രത്തിന് ഇല്ലെങ്കിലും രണ്ടാം പകുതി പൂര്‍ണ്ണമായി മോഹന്‍ലാല്‍ ഷോ ആയി മാറുന്നുണ്ട്.

ഈയടുത്ത കാലത്ത് മോഹന്‍ലാലില്‍ നിന്ന് ലഭിച്ച മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്നാണ് 12th Man ചിത്രത്തിലെ ചന്ദ്രശേഖര്‍. ദൃശ്യം 2 ന് ശേഷമുള്ള മോഹന്‍ലാലിന്റെ പ്രകടനങ്ങളില്‍ എടുത്തുപറയേണ്ടതാണ് ഇത്. മദ്യപാനിയും രസികനുമായ ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തെ തുടക്കത്തില്‍ നല്ല കയ്യടക്കത്തോടെ തന്നെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം പകുതിയിലേക്ക് സിനിമ എത്തുമ്പോള്‍ മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്.

Mohanlal (12th Man)

വിന്റേജ് ലാലേട്ടനെയൊന്നും 12th Man സിനിമയില്‍ എവിടെയും കാണുന്നില്ലെങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മോഹന്‍ലാല്‍ തന്റെ കഥാപാത്രത്തെ മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സിനിമയുടെ രണ്ടാം പകുതിയിലാണ് മോഹന്‍ലാല്‍ പൂര്‍ണമായി കഥയിലേക്ക് എത്തുന്നത്. ജീത്തു ജോസഫ് മോഹന്‍ലാലിനെ അഭിനേതാവിനെ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

2 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

2 hours ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

3 hours ago