Categories: Reviews

ജാക്ക് & ജില്‍: മഞ്ജു വാരിയര്‍ ചിത്രത്തിനു തണുപ്പന്‍ പ്രതികരണം

പ്രേക്ഷകരെ നിരാശപ്പെടുത്തി മഞ്ജു വാരിയര്‍ ചിത്രം ജാക്ക് & ജില്‍. വന്‍ താരനിര അണിനിരന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് ശിവനാണ്. ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, പ്രേക്ഷകരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിനു സാധിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ദുര്‍ബലമായ തിരക്കഥയാണ് സിനിമയെ ശരാശരിക്കും താഴെയാക്കിയത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പുതുമയുള്ള യാതൊന്നും സിനിമയിലില്ലെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. രണ്ട് നല്ല പാട്ടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്.

താരങ്ങളുടെ പ്രകടനത്തിലേക്ക് വന്നാല്‍ അവിടേയും നിരാശയാണ് ഫലം. മഞ്ജു വാരിയര്‍, സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം, ഇന്ദ്രന്‍സ്, നെടുമുടി വേണു തുടങ്ങി പേരുകേട്ട അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. എന്നാല്‍, പ്രേക്ഷകരെ സീറ്റില്‍ പിടിച്ചിരുത്താന്‍ ഇവര്‍ക്ക് ആര്‍ക്കും സാധിച്ചിട്ടില്ല. സൗബിന്റെ പ്രകടനം പ്രേക്ഷകരെ അങ്ങേയറ്റം നിരാശപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

4 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

4 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

9 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

10 hours ago