Categories: Gossips

‘അവിഹിതങ്ങളുടെ ഘോഷയാത്രയോ!’; ട്രോളുകളില്‍ നിറഞ്ഞ് 12th Man

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th Man ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ദൃശ്യം പോലെ ഒരു സീറ്റ് എഡ്ജ് ത്രില്ലര്‍ അല്ലെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്താതെ 12th Man അണിയിച്ചൊരുക്കാന്‍ ജീത്തു ജോസഫിന് കഴിഞ്ഞിട്ടുണ്ട്.

പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ജീത്തു ജോസഫ് 12th Man ചെയ്തിരിക്കുന്നത്. ഒരു ബംഗ്ലാവ്, അവിടേക്ക് ഗെറ്റ് ടുഗെദര്‍ ആഘോഷമാക്കാന്‍ വന്നിരിക്കുന്ന സുഹൃത്തുക്കള്‍, അവര്‍ക്കിടയിലേക്ക് അപ്രതീക്ഷിത അതിഥിയായി കയറിവരുന്ന മോഹന്‍ലാല്‍ കഥാപാത്രം, തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും. ഇത്രയുമാണ് 12th Man എന്ന സിനിമ. അവിടെയുണ്ടാകുന്ന ഒരു ക്രൈമിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുകയാണ് സംവിധായകന്‍. 11 പേരില്‍ ഒരാളായിരിക്കും കൊലപാതകിയെന്ന് പ്രേക്ഷകന് വ്യക്തമാണ്. അങ്ങനെയൊരു പ്ലോട്ടില്‍ നിന്നുകൊണ്ട് പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്ന ഒരു ത്രില്ലര്‍ ഉണ്ടാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ, ജീത്തു ജോസഫ് അത് വളരെ ബ്രില്ല്യന്റായി പൂര്‍ത്തിയാക്കി.

ത്രില്ലര്‍ ഴോണറിലേക്ക് സിനിമ മാറുന്നത് മുതല്‍ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നുണ്ട് ഓരോ സീനും. അതില്‍ മോഹന്‍ലാലിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. മറ്റ് താരങ്ങളെല്ലാം ശരാശരിയില്‍ ഒതുങ്ങിയപ്പോള്‍ സ്‌ക്രീന്‍പ്രസന്‍സ് കൊണ്ട് സിനിമയെ ചുമലിലേറ്റുന്നുണ്ട് മോഹന്‍ലാല്‍.

12th Man

ഈയിടെ തിയറ്ററുകളിലെത്തിയ സിബിഐ 5 – ദ ബ്രെയ്ന്‍ ശരാശരി നിലവാരം മാത്രം പുലര്‍ത്തിയ ഒരു സിനിമയാണ്. സിബിഐ സീരിസിലെ മുന്‍ ചിത്രങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ അത്രത്തോളം മികവ് പുലര്‍ത്തിയിരുന്നില്ല. എങ്കിലും തിയറ്ററുകളില്‍ സിനിമ പണം വാരി. അവിഹിതങ്ങള്‍ കുത്തി നിറയ്ക്കുന്നു എന്ന വിമര്‍ശനങ്ങളും ട്രോളുകളുമാണ് സിബിഐ സീരിസിലെ അഞ്ച് ചിത്രങ്ങളും പലപ്പോഴായി നേരിട്ടിട്ടുള്ളത്. അഞ്ചാം ഭാഗത്തിലും ഈ അവിഹിതമുണ്ടായിരുന്നു. നിയമപരമായ റിലേഷന്‍ഷിപ്പിന് പുറത്ത് മറ്റൊരു റിലേഷന്‍ഷിപ്പ് ഉണ്ടാകുകയും അത് ഹൈഡ് ചെയ്യുന്നതിന്റെ ഭാഗമായി ക്രൈമിലേക്ക് പോകുകയും ചെയ്യുന്ന രംഗങ്ങള്‍. മലയാള സിനിമയില്‍ കാലങ്ങളായി ആവര്‍ത്തിക്കുന്ന ഒന്നാണ് ഇത്തരം അവിഹിത കഥകള്‍. കാലത്തിനൊപ്പം അപ്ഡേറ്റ് ചെയ്ത് സിനിമ ചെയ്യുന്ന ജീത്തു ജോസഫിലേക്ക് എത്തുമ്പോഴും ഈ അവിഹിത കഥകളോടുള്ള താല്‍പര്യത്തിനു യാതൊരു കുറവും വന്നിട്ടില്ല.

12th Man നെറ്റി ചുളിപ്പിക്കുന്നതും ഈ അവിഹിത കഥ പറച്ചിലുകളിലാണ്. ഒരു പുരുഷനും സ്ത്രീയും അല്ലെങ്കില്‍ പുരുഷനും പുരുഷനും, സ്ത്രീയും സ്ത്രീയും തമ്മിലുള്ള പരസ്പര ധാരണയോടെയുള്ള ബന്ധത്തെ വലിയ അപരാധമായി ചിത്രീകരിക്കുന്ന പ്രവണത പെട്ടന്നൊന്നും മലയാള സിനിമയില്‍ നിന്ന് അന്യം നില്‍ക്കുകയില്ലെന്ന് 12th Man അടിവരയിടുന്നു. അവിഹിതത്തില്‍ നിന്നാണ് ക്രൈമിലേക്കുള്ള സിനിമയുടെ കഥാസഞ്ചാരം പോലും. സൊസൈറ്റ് അപ്ഡേറ്റ് ആകുന്നതിനൊപ്പം ഇത്തരം ചിന്താഗതികളില്‍ കൂടി മാറ്റം കൊണ്ടുവരാന്‍ സിനിമാക്കാര്‍ വിചാരിക്കാതെ രക്ഷയില്ല !

 

അനില മൂര്‍ത്തി

Recent Posts

യൂട്യൂബ് ചാനലില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള വീഡിയോ ഡിലീറ്റ് ചെയ്ത് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

8 hours ago

ശ്രീനാഥ് ഒരിക്കലും എന്നെ വിലക്കിയിട്ടില്ല, അഭിനയിക്കേണ്ട എന്നത് എന്റെ തീരുമാനമായിരുന്നു; ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…

8 hours ago

മീനൂട്ടിയുടെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്ത് മഞ്ജു വാര്യര്‍

മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…

8 hours ago

മാലാഖപോല്‍ മനോഹരിയായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

12 hours ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago