Categories: latest news

സിനിമയുടെ അവസാനത്തില്‍ സൂര്യ വരുന്നുണ്ട്, അതൊരു അവിശ്വസനീയ രംഗമായിരിക്കും; പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി കമല്‍ഹാസന്‍

വിക്രം സിനിമയില്‍ കമല്‍ഹാസനൊപ്പം സൂര്യയും അഭിനയിക്കുന്നുണ്ടെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇതാ വിക്രത്തിലെ സൂര്യയുടെ കഥാപാത്രത്തെ കുറിച്ച് വാചാലനാകുകയാണ് സാക്ഷാല്‍ കമല്‍ഹാസന്‍. ആരാധകരുടെ പ്രതീക്ഷകളെ ഇരട്ടിപ്പിക്കുന്നതാണ് ഉലകനായകന്റെ വെളിപ്പെടുത്തല്‍.

‘സിനിമയില്‍ സൂര്യയും അവിശ്വസനീയമായ ലാസ്റ്റ് മിനിറ്റ് അപ്പിയറന്‍സ് നടത്തുന്നുണ്ട്. ഒരുപക്ഷെ ആ കഥാപാത്രമായിരിക്കും സിനിമയെ വിക്രമിന് ശേഷം മുന്നോട്ട് കൊണ്ട് പോകുന്നത്. ഒരുപക്ഷെ മൂന്നാം ഭാഗത്തിലേക്ക്,’ കമല്‍ഹാസന്‍ പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kamal Haasan and Surya

വിക്രത്തില്‍ സൂര്യയുടെ കഥാപാത്രം എങ്ങനെയുള്ളതാണെന്നതിനെ കുറിച്ച് സ്‌ക്രീനിമയും നേരത്തെ ഒരു എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ക്ലൈമാക്സിനോട് അടുക്കുമ്പോഴാണ് സൂര്യ എത്തുന്നത്. അതും വളരെ മാസ് ആന്റ് ക്ലാസ് സീന്‍ ആയിരിക്കും സൂര്യയുടേത്. എല്ലാവരേയും ഞെട്ടിക്കുന്ന ഗെറ്റപ്പിലായിരിക്കും സൂര്യ ഈ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുകയെന്നും വിക്രം സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിക്കുന്നു. ചെന്നൈയില്‍ വെച്ചാണ് സൂര്യയുടെ ഭാഗം ഷൂട്ട് ചെയ്തത്.

രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ മൂന്നിനാണ് റിലീസ്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്ന്‍, കാളിദാസ് ജയറാം തുടങ്ങിയവരും വിക്രത്തില്‍ അഭിനയിക്കുന്നുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

12 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

12 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

12 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

19 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

19 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

19 hours ago