Categories: latest news

മമ്മൂട്ടിക്കൊപ്പം ചേര്‍ന്നുനിന്ന് പാര്‍വതി; പുഴു വിജയാഘോഷ ചിത്രങ്ങള്‍ കാണാം

നവാഗതയായ രതീന പി.ടി.സംവിധാനം ചെയ്ത പുഴു സോണി ലിവില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി, പാര്‍വതി തിരുവോത്ത്, മാസ്റ്റര്‍ വാസുദേവ്, അപ്പുണി ശശി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പുഴു പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

പുഴുവിന്റെ വിജയാഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്നലെ കൊച്ചിയിലാണ് ചിത്രത്തിന്റെ വിജയാഘോഷം നടന്നത്.

മമ്മൂട്ടി, പാര്‍വതി തിരുവോത്ത്, മാസ്റ്റര്‍ വാസുദേവ്, കുഞ്ചന്‍, അപ്പുണ്ണി ശശി, ഇന്ദ്രന്‍സ് തുടങ്ങി സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും വിജയാഘോഷ പരിപാടിയില്‍ പങ്കെടുത്തു. മമ്മൂട്ടിക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന പാര്‍വതിയുടെ ചിത്രങ്ങളാണ് ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസാണ് പുഴു. സോണി ലിവില്‍ ഇപ്പോഴും ചിത്രം ട്രെന്‍ഡിങ് ആയി തുടരുകയാണ്. സമകാലിക രാഷ്ട്രീയ വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

അനില മൂര്‍ത്തി

Recent Posts

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

5 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

5 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

5 hours ago