Kamal Haasan
75-ാമത് കാന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങി ഉലകനായകന്‍ കമല്‍ഹാസന്‍. കാന്‍ വേദിയിലെത്തിയ കമലിന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
Kamal Haasan
ഇന്ത്യന്‍ സിനിമയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഇത്തവണ ജൂറി അംഗമായി ബോളിവുഡ് നടി ദീപിക പദുക്കോണ്‍ കാന്‍ ചലച്ചിത്ര വേദിയില്‍ എത്തിയിട്ടുണ്ട്. ദീപികയെക്കൂടാതെ ഐശ്വര്യ റായ് ബച്ചന്‍, തമന്ന, നവാസുദ്ദീന്‍ സിദ്ദിഖി, ആര്‍.മാധവന്‍ തുടങ്ങി സെലിബ്രിറ്റി ലോകത്തെ നിരവധി താരങ്ങള്‍ ഇത്തവണ കാനില്‍ സാന്നിധ്യം അറിയിക്കും.
ഓസ്‌കര്‍ പുരസ്‌കാര ജേതാവും സംഗീതസംവിധായകനുമായ എ.ആര്‍.റഹ്മാന്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. റഹ്മാനും കമല്‍ഹാസനും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. റഹ്മാന്‍ തന്നെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
AR Rahman and Kamal Haasan
ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന വിക്രം ആണ് കമല്‍ഹാസന്റേതായി അടുത്തത് റിലീസ് ചെയ്യാനുള്ളത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങി നിരവധി സൂപ്പര്‍താരങ്ങള്‍ വിക്രത്തില്‍ അഭിനയിക്കുന്നുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…