Categories: latest news

‘ഉലകനായകനേ…’ കാന്‍ വേദിയില്‍ കിടിലന്‍ ലുക്കില്‍ കമല്‍ഹാസന്‍

75-ാമത് കാന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങി ഉലകനായകന്‍ കമല്‍ഹാസന്‍. കാന്‍ വേദിയിലെത്തിയ കമലിന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Kamal Haasan

ഇന്ത്യന്‍ സിനിമയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഇത്തവണ ജൂറി അംഗമായി ബോളിവുഡ് നടി ദീപിക പദുക്കോണ്‍ കാന്‍ ചലച്ചിത്ര വേദിയില്‍ എത്തിയിട്ടുണ്ട്. ദീപികയെക്കൂടാതെ ഐശ്വര്യ റായ് ബച്ചന്‍, തമന്ന, നവാസുദ്ദീന്‍ സിദ്ദിഖി, ആര്‍.മാധവന്‍ തുടങ്ങി സെലിബ്രിറ്റി ലോകത്തെ നിരവധി താരങ്ങള്‍ ഇത്തവണ കാനില്‍ സാന്നിധ്യം അറിയിക്കും.

ഓസ്‌കര്‍ പുരസ്‌കാര ജേതാവും സംഗീതസംവിധായകനുമായ എ.ആര്‍.റഹ്മാന്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. റഹ്മാനും കമല്‍ഹാസനും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. റഹ്മാന്‍ തന്നെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

AR Rahman and Kamal Haasan

ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന വിക്രം ആണ് കമല്‍ഹാസന്റേതായി അടുത്തത് റിലീസ് ചെയ്യാനുള്ളത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങി നിരവധി സൂപ്പര്‍താരങ്ങള്‍ വിക്രത്തില്‍ അഭിനയിക്കുന്നുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

1 hour ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

1 hour ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

1 hour ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

2 hours ago