Parvathy Thiruvothu
നടി പാര്‍വതി തിരുവോത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. പുതിയ സിനിമയുടെ പൂജ ചടങ്ങിനിടെ താന്‍ ധരിച്ചിരുന്ന മാസ്‌ക് ഊരി തൊട്ടടുത്ത് നില്‍ക്കുന്ന ആളുടെ കയ്യില്‍ പിടിക്കാന്‍ കൊടുത്ത പാര്‍വതിയുടെ പ്രവൃത്തിയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ഹേര്‍’ (Her) എന്ന സിനിമയിലാണ് നടി പാര്‍വതി തിരുവോത്ത് ഇനി അഭിനയിക്കുക. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് വെച്ച് നടന്നിരുന്നു. പാര്‍വതി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
Parvathy Thiruvothu
സിംപിള്‍ ഡ്രസില്‍ അതീവ സുന്ദരിയായാണ് പാര്‍വതി പൂജ ചടങ്ങിന് എത്തിയത്. പാര്‍വതിക്ക് ഒരാള്‍ കുട പിടിച്ചു കൊടുക്കുന്നതിന്റേയും താന്‍ ധരിച്ചിരുന്ന മാസ്‌ക് ഊരി പാര്‍വതി ഇയാളുടെ കയ്യില്‍ കൊടുക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് പലരും താരത്തിനെതിരെ രംഗത്തെത്തിയത്.
പാര്‍വതിക്ക് പകരം ഇത് മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നെങ്കില്‍ ഈ പാര്‍വതിയെ പോലുള്ളവര്‍ തന്നെ ഇതിനെ വിമര്‍ശിച്ച് രംഗത്തു വരില്ലേ എന്നാണ് പലരുടേയും ചോദ്യം. ആദര്‍ശം പറഞ്ഞാല്‍ മാത്രം പോര, പ്രവൃത്തിയിലും വേണമെന്ന് മറ്റ് ചിലരും കമന്റ് ചെയ്തിരിക്കുന്നു.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…