Mammootty
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രം ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. മഞ്ജു വാരിയറും ബിജു മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് കൂടാതെ സൗത്ത് ഇന്ത്യയിലെ പല പ്രമുഖ താരങ്ങളും ഈ സിനിമയിലുണ്ടാകുമെന്നാണ് വിവരം.
ഏകദേശം 30 കോടി കോടി രൂപ ചെലവിലാണ് സിനിമ നിര്‍മിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ബി.ഉണ്ണികൃഷ്ണന്‍ ചിത്രം പ്‌നാല്‍ ചെയ്തിരിക്കുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ.
Mammootty and B.Unnikrishnan
ഒരു ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇത്. മമ്മൂട്ടി പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ അഭിനയിക്കുക. ജൂണ്‍ പകുതിയോടെ ഷൂട്ടിങ് ആരംഭിക്കും. റോഷാക്കിന്റെ ഷൂട്ടിങ്ങിന് ശേഷം മമ്മൂട്ടി ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
കേരളം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം. സംവിധായകന്‍ മാത്രമല്ല സിനിമയുടെ സഹ നിര്‍മ്മാതാവ് കൂടിയാണ് ബി ഉണ്ണികൃഷ്ണന്‍.
സ്റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…