Categories: latest news

നാണംകുണുങ്ങി ആരാധ്യ, മകളെ ചേര്‍ത്തുപിടിച്ച് ഐശ്വര്യ, ഗൗരവത്തില്‍ നടന്നുപോകുന്ന അഭിഷേക്; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായി താരകുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോയും. ഐശ്വര്യ റായ്, ഭര്‍ത്താവും താരവുമായ അഭിഷേക് ബച്ചന്‍, ഇരുവരുടേയും പൊന്നോമന പുത്രി ആരാധ്യ ബച്ചന്‍ എന്നിവരുടെ എയര്‍പോര്‍ട്ട് ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് മൂവരും വിമാനത്താവളത്തില്‍ എത്തിയത്. ഐശ്വര്യേയേയും കുടുംബത്തേയും കണ്ടതോടെ ആരാധകര്‍ ചുറ്റിലും കൂടി.

എന്നാല്‍ ഇതിനൊപ്പം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്ന മറ്റൊരു കാര്യമുണ്ട്. ആരാധ്യയുടെ ബാഗിന്റെ വിലയാണത്. മഞ്ഞയും ചാരനിറവും ചേര്‍ന്ന ഈ കുഞ്ഞുബാഗിന്റെ വില 1,28,160 രൂപയാണ്. ഈ ബാക്ക്പാക്കില്‍ മഞ്ഞ നിറത്തില്‍ നക്ഷത്രങ്ങളും പ്രിന്റ് ചെയ്തിട്ടുണ്ട്.

ഐശ്വര്യക്കും അഭിഷേക് ബച്ചനുമൊപ്പമാണ് ആരാധ്യ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്ന് വിമാനം കയറിയത്. പത്തു വയസ്സുകാരിയായ ആരാധ്യ അമ്മയുടെ തോളൊപ്പമെത്തിയിരിക്കുന്നുവെന്നും സുന്ദരിയാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. അമ്മയ്ക്കൊപ്പം ഫോട്ടോ എടുക്കാന്‍ തിരക്കു കൂട്ടുന്ന ആരാധകര്‍ക്കായി ആരാധ്യ മാറികൊടുക്കുന്നതും വീഡിയോയില്‍ കാണാം. ചെറുചിരിയോടെ നാണംകുണുങ്ങിയാണ് താരപുത്രി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും നടന്നുപോകുന്നതും. മകളെ ചേര്‍ത്തുപിടിച്ച് നടക്കുന്ന ഐശ്വര്യയുടെ ദൃശ്യങ്ങളും ആരാധകരെ സന്തോഷിപ്പിക്കുന്നു.

 

 

അനില മൂര്‍ത്തി

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

9 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

9 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

23 hours ago