Categories: Gossips

വിളിച്ചത് അവസാന സമയത്ത്, യാതൊരു തടസവും പറയാതെ സൂര്യ; വിക്രത്തില്‍ മാസ് വേഷം !

ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തില്‍ സൂപ്പര്‍താരം സൂര്യയും. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്. അതിനു പുറമേയാണ് സൂര്യയുടെ അതിഥി വേഷം. സംവിധായകന്‍ ലോകേഷ് തന്നെയാണ് ട്രെയ്ലര്‍ ലോഞ്ച് വേളയില്‍ ഇക്കാര്യം അറിയിച്ചത്.

തന്റെ ക്ഷണം സ്വീകരിച്ച് വിക്രത്തില്‍ അഭിനയിക്കാനെത്തിയ സൂര്യയ്ക്ക് ലോകേഷ് കനകരാജ് നന്ദി പറഞ്ഞു. അവസാന സമയത്താണ് വിളിച്ചതെങ്കിലും യാതൊരു തടസവും പറയാതെ സൂര്യ തന്റെ ക്ഷണം സ്വീകരിച്ചെത്തിയെന്നാണ് ലോകേഷ് പറയുന്നത്.

Surya

സൂര്യയുടെ അതിഥി വേഷത്തെ കുറിച്ചുള്ള ചില വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ക്ലൈമാക്‌സിനോട് അടുക്കുമ്പോഴാണ് സൂര്യ എത്തുന്നത്. അതും വളരെ മാസ് ആന്റ് ക്ലാസ് സീന്‍ ആയിരിക്കും സൂര്യയുടേത്. എല്ലാവരേയും ഞെട്ടിക്കുന്ന ഗെറ്റപ്പിലായിരിക്കും സൂര്യ ഈ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുകയെന്നും വിക്രം സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിക്കുന്നു. ചെന്നൈയില്‍ വെച്ചാണ് സൂര്യയുടെ ഭാഗം ഷൂട്ട് ചെയ്തത്.

രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ മൂന്നിനാണ് റിലീസ്. നരെയ്ന്‍, കാളിദാസ് ജയറാം തുടങ്ങിയവരും വിക്രത്തില്‍ അഭിനയിക്കുന്നുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

12 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

12 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

13 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

13 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

13 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

13 hours ago