Nikhila Vimal
നടി നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുമ്പോള്‍ പശുവിന് മാത്രം എന്തിനാണ് പ്രത്യേക പരിഗണനയെന്ന് നിഖില ചോദിച്ചതാണ് സൈബര്‍ ആക്രമണത്തിനു കാരണം. സംഘപരിവാര്‍ അനുകൂലികളാണ് താരത്തിനെതിരെ അസഭ്യവര്‍ഷവുമായി രംഗത്തെത്തിയിരിക്കുന്നത്.
നിഖില ഹിന്ദുക്കളെ അപമാനിച്ചു എന്നാണ് പലരുടേയും വിമര്‍ശനം. നീ ഹിന്ദുവിന് അപമാനമാണെന്നും ഹിന്ദുവിന്റെ വില കളഞ്ഞുവെന്നും പലരും താരത്തെ കുറ്റപ്പെടുത്തുന്നു. അതേസമയം താരത്തെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അത്തരത്തില്‍ താരത്തിന് പിന്തുണ നല്‍കിയിരിക്കുകയാണ് നടി മാല പാര്‍വതി. ഇത്തരം സൈബര്‍ ആക്രമണങ്ങളില്‍ ലേശം പോലും വിഷമിക്കരുതെന്നും കൂടെ നില്‍ക്കുന്നവരുടെ എണ്ണം വിമര്‍ശിക്കുന്നവരേക്കാള്‍ അധികമാണെന്നും മാല പാര്‍വതി പറയുന്നു.
‘നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. പശുവിനെ വെട്ടരുതെന്ന ഒരു സിസ്റ്റമേ ഇന്ത്യയില്‍ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കുകയാണെങ്കില്‍ എല്ലാ മൃഗങ്ങളേയും സംരക്ഷിക്കണം. പശുവിന് മാത്രം പ്രത്യേക പരിഗണന ഈ നാട്ടില്‍ ഇല്ല. പശുവിനെ മാത്രം കൊല്ലരുത് എന്ന് പറഞ്ഞാല്‍ എന്താ? ഞാന്‍ എന്തും കഴിക്കും. വംശനാശം വരുന്നതുകൊണ്ടാണ് വന്യമൃഗങ്ങളെ കൊല്ലരുതെന്ന് പറയുന്നത്. ഞാന്‍ പശൂനേം കഴിക്കും… ഞാന്‍ എരുമേനേം കഴിക്കും..ഞാന്‍ എന്തും കഴിക്കും,’ എന്നാണ് നിഖിലയുടെ പരാമര്‍ശം.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…