Kamal Haasan and Surya
വമ്പന്‍ പ്രഖ്യാപനം കാത്ത് തെന്നിന്ത്യന്‍ സിനിമാലോകം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരാധകര്‍ സംശയിച്ചിരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി. ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തില്‍ സൂപ്പര്‍താരം സൂര്യയും ഉണ്ടാകുമെന്ന് ഉറപ്പായി. ഇനി ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ മതി.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്. അതിനു പുറമേയാണ് സൂര്യയുടെ അതിഥി വേഷം.
Kamal Haasan and Surya
സൂര്യയുടെ അതിഥി വേഷത്തെ കുറിച്ചുള്ള ചില വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ക്ലൈമാക്‌സിനോട് അടുക്കുമ്പോഴാണ് സൂര്യ എത്തുന്നത്. അതും വളരെ മാസ് ആന്റ് ക്ലാസ് സീന്‍ ആയിരിക്കും സൂര്യയുടേത്. എല്ലാവരേയും ഞെട്ടിക്കുന്ന ഗെറ്റപ്പിലായിരിക്കും സൂര്യ ഈ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുകയെന്നും വിക്രം സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിക്കുന്നു.
രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ മൂന്നിനാണ് റിലീസ്. നരെയ്ന്‍, കാളിദാസ് ജയറാം തുടങ്ങിയവരും വിക്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…