Categories: Gossips

മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ ചിത്രം ഉപേക്ഷിക്കില്ല; അത് നടക്കും

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ ഉപേക്ഷിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം.

മമ്മൂട്ടി ചിത്രവുമായി ബി.ഉണ്ണികൃഷ്ണന്‍ മുന്നോട്ടു പോകുമെന്നാണ് മെഗാസ്റ്റാറുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ സാധിച്ചത്. ഡേറ്റ് ക്ലാഷ് കാരണം ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറുമെന്ന് ചില മാധ്യമങ്ങളില്‍ നേരത്തെ വാര്‍ത്ത വന്നിരുന്നു.

കെട്ട്യോളാണ് എന്റെ മാലാഖ സംവിധായകന്‍ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ സെറ്റിലാണ് ഇപ്പോള്‍ മമ്മൂട്ടി.

റോഷാക്ക് ഷൂട്ടിങ് പൂര്‍ത്തിയായാല്‍ ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

Mammootty

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മമ്മൂട്ടിക്കൊപ്പം മഞ്ജു വാരിയര്‍, ബിജു മേനോന്‍ എന്നിവരും ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിലുണ്ടാകുമെന്നാണ് വിവരം.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ആറാട്ടാണ് ഉണ്ണികൃഷ്ണന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. തിയറ്ററുകളില്‍ അത്ര വലിയ വിജയമാകാന്‍ ആറാട്ടിന് സാധിച്ചില്ല.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

9 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

9 hours ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

12 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

13 hours ago