Categories: latest news

ബാംഗ്ലൂര്‍ ഡേയ്‌സിലെ നിത്യ മേനോന്റെ നായക്കുട്ടി ഓര്‍മയായി

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ നസീം, പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം യുവാക്കള്‍ക്കിടയില്‍ വലിയ തരംഗം തീര്‍ത്തിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമാണ് ചിത്രത്തില്‍ നിത്യ മേനോന്‍ അവതരിപ്പിച്ച നടാഷ എന്ന കഥാപാത്രത്തിന്റെ വളര്‍ത്തുനായ.

ബസവനഗുഡി സ്വദേശി വരുണിന്റെ അരുമയായ നായ സിംബയായിരുന്നു നടാഷയുടെ നായക്കുട്ടിയായി വെള്ളിത്തിരയിലെത്തിയത്. ഈ നായക്കുട്ടി ഓര്‍മയായി. കഴിഞ്ഞദിവസമാണ് നായ ചത്തത്. ബാംഗ്ലൂര്‍ ഡേയ്സിന് പിന്നാലെ നാലു കന്നഡ സിനിമയിലും സിംബ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പരസ്യചിത്രങ്ങളിലും ബെംഗളൂരുവിലെ വിവിധ ക്ലബ്ബുകള്‍ സംഘടിപ്പിച്ച ശ്വാനപ്രദര്‍ശനത്തിനും സജീവമായി സിംബയുണ്ടായിരുന്നു. നാനു മത്തു ഗുണ്ട, ശിവാജി സൂറത്ത്കല്‍, ഗുല്‍ട്ടൂ, വാജിദ് തുടങ്ങിയവയാണ് സിംബ ‘അഭിനയിച്ച’ മറ്റ് സിനിമകള്‍.

Bangalore Days

ബാംഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിക്കുമ്പോള്‍ ഒരു വയസ്സാണ് സിംബയുടെ പ്രായം. ബസവനഗുഡി സ്വദേശിയായ സ്വാമിയാണ് സിംബയുടെ പരിശീലകന്‍ 30 ദിവസം പ്രായമുള്ളപ്പോള്‍ മുതലാണ് സ്വാമി സിംബയ്ക്ക് പരിശീലനം കൊടുക്കാന്‍ തുടങ്ങിയത്.

 

അനില മൂര്‍ത്തി

Recent Posts

സാരികള്‍ക്ക് വലിയ വില; അഹാനയ്ക്ക് വിമര്‍ശനം

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…

14 hours ago

സിനിമകള്‍ കുറവ്, ആംഡംബരം ജീവിതം നയിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

14 hours ago

വിവാഹത്തിന് മുമ്പും ശേഷവുമുള്ള പ്രണയത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

14 hours ago

അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

സാരിയില്‍ ഗ്ലാമറസായി മഡോണ

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago