Categories: Reviews

വെറുപ്പിക്കുന്ന വില്ലനായി മമ്മൂട്ടി; ഇത് മെഗാസ്റ്റാറിന്റെ അടുത്തൊന്നും കാണാത്ത മുഖം (പുഴു റിവ്യു)

സ്വന്തമായി ഒരു സിനിമ ചെയ്യാന്‍ രത്തീന കഷ്ടപ്പെട്ടത് വര്‍ഷങ്ങളാണ്. സിനിമ സെറ്റുകളില്‍ രാവന്തിയോളം പണിയെടുത്തു, എല്ലാ ജോലികളും ഓടിനടന്നു ചെയ്തു, അപ്പോഴെല്ലാം സ്വന്തമായി ഒരു സിനിമ മാത്രമായിരുന്നു സ്വപ്നം. ഒടുവില്‍ രത്തീന അതും സാധ്യമാക്കി. സോണി ലിവില്‍ റിലീസ് ചെയ്ത ‘പുഴു’ രത്തീനയെന്ന നവാഗത സംവിധായകയുടെ കയ്യൊപ്പ് പതിഞ്ഞ ഗംഭീര സിനിമയാണ്.

പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ നായക/പ്രതിനായക കഥാപാത്രത്തെ ഫോക്കസ് ചെയ്തുകൊണ്ട് മാത്രമാണ് മുന്നോട്ടുപോകുന്നത്. പതിയെ പതിയെ ഒരു ത്രില്ലര്‍ സ്വഭാവത്തിലേക്കും സിനിമ കടക്കുന്നു. ത്രില്ലര്‍ സ്വഭാവത്തിലേക്ക് സിനിമ പ്രവേശിക്കുമ്പോള്‍ മുതല്‍ കഥാപരിസരം പ്രേക്ഷകനെ കൂടുതല്‍ എന്‍ഗേജ് ചെയ്യിപ്പിക്കുന്നു.

Mammootty in Puzhu

മമ്മൂട്ടിയെന്ന നടന്റെ അസാധ്യ പ്രകടനമാണ് പുഴുവിന്റെ നട്ടെല്ല്. സ്വയം രാകിമിനുക്കാന്‍ യാതൊരു മടിയുമില്ലെന്ന് 70 പിന്നിട്ട മമ്മൂട്ടി വീണ്ടും വീണ്ടും പറയുമ്പോള്‍ അത് പൊള്ളയായ വാക്കല്ല. മറിച്ച് സ്വയം രാകിമിനുക്കലിന് പരുവപ്പെടാന്‍ ഏതറ്റം വരെയും പോകാമെന്ന് അയാള്‍ പ്രേക്ഷകന് കാണിച്ചു തരുന്നുണ്ട്. അതാണ് പുഴുവില്‍ കാണുന്നതും ! ഒരേസമയം താന്‍ നായകനാണെന്നും പ്രതിനായകനാണെന്നും പ്രേക്ഷകനെ കബളിപ്പിക്കും വിധം തോന്നിപ്പിക്കുന്നുണ്ട് മമ്മൂട്ടിയിലെ അസാധ്യ നടന്‍. അതിന് അയാള്‍ക്ക് ഡയലോഗുകള്‍ പോലും ആവശ്യമില്ല. ചില സമയത്ത് ചേഷ്ടകള്‍ കൊണ്ട്, ചില സീനുകളില്‍ നോട്ടം കൊണ്ട്, ചിലയിടത്ത് ശരീരഭാഷ കൊണ്ട്….,

‘മമ്മൂട്ടിയുടെ കഥാപാത്രം അനുഭവിക്കുന്ന ഇന്‍സെക്യൂരിറ്റിയും ഭയവും ആകുലതകളും പ്രേക്ഷകന്‍ മനസ്സിലാക്കുന്നു, അതേസമയം തന്നെ ആ കഥാപാത്രത്തിനിട്ട് രണ്ട് പൊട്ടിക്കണമെന്ന് ചില സമയത്ത് തോന്നുകയും ചെയ്യുന്നു’ ഇതിനപ്പുറം മമ്മൂട്ടിയുടെ പുഴുവിലെ കഥാപാത്രത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ക്ലൈമാക്‌സ് രംഗങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനം അസാധ്യം, അവര്‍ണ്ണനീയം !

പാര്‍വതി തിരുവോത്ത്, മാസ്റ്റര്‍ വാസുദേവ്, കുഞ്ചന്‍, ഇന്ദ്രന്‍സ് തുടങ്ങി സിനിമയില്‍ വന്നുപോയ അഭിനേതാക്കളെല്ലാം മികച്ച പ്രകടനം നടത്തി. ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതം ഏറെ പ്രശംസ അര്‍ഹിക്കുന്നു. സിനിമയുടെ സ്ലോ പേസിനെ പ്രേക്ഷകരിലേക്ക് കൃത്യതയോടെ എത്തിച്ചതില്‍ പശ്ചാത്തല സംഗീതത്തിനു വലിയ പങ്കുണ്ട്. ഹര്‍ഷദ്, ഷര്‍ഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് പുഴുവിന്റെ തിരക്കഥ.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

22 hours ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

23 hours ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

23 hours ago

തനിക്ക് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടായി; നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…

23 hours ago

മകളുടെ കാര്യത്തില്‍ ചിലത് തെറ്റായി പോയി; മേഘ്‌നയുടെ അമ്മ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…

23 hours ago

നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടു; ദയ സുജിത്ത് പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

23 hours ago