Categories: Gossips

ഞാന്‍ പഴയ കോണ്‍ഗ്രസുകാരി, ഇപ്പോള്‍ അല്ല; രാഷ്ട്രീയ നിലപാട് പറഞ്ഞ് മല്ലിക സുകുമാരന്‍

തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞ് നടി മല്ലിക സുകുമാരന്‍. മുന്‍പ് താന്‍ ഒരു കോണ്‍ഗ്രസുകാരിയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള വിശ്വാസം നശിച്ചെന്നും മല്ലിക പറഞ്ഞു. കൗമുദി മൂവീസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മല്ലിക.

‘എത്രയോ കാലം എന്റെ അച്ഛന്‍ പറയുന്നത് കേട്ട് കോണ്‍ഗ്രസ് ഒരു മഹത്തായ പ്രസ്ഥാനമാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ എനിക്ക് ആ അഭിപ്രായമില്ല. കാരണം എപ്പോള്‍ നോക്കിയാലും അതിനകത്ത് തമ്മിലടിയാണ്. ഇങ്ങനെ തമ്മിലടിക്കാനാണോ മഹാത്മഗാന്ധിയും നെഹ്റുവും ഇന്ദിരയുമൊക്കെ കഷ്ടപ്പെട്ട് ഇത്രയും വളര്‍ത്തിക്കൊണ്ട് വന്നത്. തമ്മിലടിക്കാത്തവരും അതിലുണ്ട്, അവര്‍ കുറേക്കാലം നോക്കീയിട്ട് ഒന്നു ശരിയാകുന്നില്ലെന്ന് കണ്ടപ്പോള്‍ നൈസായിട്ട് അങ്ങ് പിന്മാറി,’

‘അധികാര മോഹികളാണ് ഇപ്പോള്‍ തമ്മില്‍ അടികൂടി കൊണ്ടിരിക്കുന്നത്. അതൊന്നും ആ പാര്‍ട്ടിക്ക് യോജിച്ചതല്ല, ഞാനൊരു പഴയ കോണ്‍ഗ്രസുകാരിയാണ്, പക്ഷേ ഇപ്പോള്‍ കോണ്‍ഗ്രസിലില്ല. ഞാന്‍ സ്ഥാനാര്‍ത്ഥികളെ നോക്കി വോട്ട് ചെയ്യുന്നയാളാണ്,’ മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

16 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

16 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

17 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

17 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

17 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

17 hours ago