Categories: Gossips

പൃഥ്വിരാജ് ചിത്രത്തില്‍ കാണിച്ചിരിക്കുന്ന കാര്യങ്ങളില്‍ പലതും ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത്, ഡിവോഴ്‌സിനെ കുറിച്ച് ആലോചിച്ച സമയമുണ്ട്: മഞ്ജു പിള്ള

നടി മഞ്ജു പിള്ളയുടെ ജീവിതപങ്കാളി സംവിധായകനും ഛായാഗ്രഹകനുമായ സുജിത് വാസുദേവ് ആണ്. ഇരുവരും ഒന്നിച്ച് വളരെ സന്തോഷത്തോടെയാണ് കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാല്‍, ജീവിതത്തില്‍ പലപ്പോഴും ഡിവോഴ്‌സിനെ കുറിച്ച് താന്‍ ആലോചിച്ചിട്ടുണ്ടെന്ന് പഴയൊരു അഭിമുഖത്തില്‍ മഞ്ജു തുറന്നുപറഞ്ഞിട്ടുണ്ട്. കൗമുദി ചാനലിലെ ഒരു പരിപാടിയിലാണ് മഞ്ജു പിള്ള ഇക്കാര്യം പറഞ്ഞത്.

സുജിത് വാസുദേവ് സംവിധാനം ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘ജെയിംസ് ആന്‍ഡ് ആലീസ്’. പൃഥ്വിരാജ് ആണ് സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയിലെ ചില രംഗങ്ങള്‍ തന്റെയും സുജിത്തിന്റെയും വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണെന്ന് മഞ്ജു പറഞ്ഞു.

Manju Pillai and Husband

‘ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തവരായിരിക്കും ഭാര്യയും ഭര്‍ത്താവുമായി വരിക. അവിടെ ഒരു അഡ്ജസ്റ്റ്മെന്റില്‍ പോവുകയാണ് വേണ്ടത്. ഞാന്‍ ഒരുവിധം അഡ്ജസ്റ്റ് ചെയ്താണ് പോവുന്നത്. സുജിത്തും അങ്ങനെ തന്നെയാണെന്നാണ് എന്റെ വിശ്വാസം. ജെയിംസ് ആന്‍ഡ് ആലീസ് എടുക്കുന്ന സമയത്ത് അതില്‍ ഒന്ന് രണ്ട് സംഭവങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായതാണ്. മോളെ വിളിക്കാന്‍ മറന്ന് പോവുന്ന രംഗമൊക്കെ, മറന്ന് പോയതല്ല. ഞങ്ങളുടെ ഇടയില്‍ വിന്ന മിസ് അണ്ടര്‍സ്റ്റാന്‍ഡിങ് ആണ്. ഞാന്‍ വിചാരിച്ചു പുള്ളി ബൈക്ക് എടുത്ത് പോയപ്പോള്‍ മോളെ വിളിക്കാനാണെന്ന്. പക്ഷേ, സുജിത് വേറെ വഴിക്ക് പോയതായിരുന്നു. ഞാനത് അറിഞ്ഞില്ല. അടുക്കളയില്‍ ജോലി ചെയ്യുമ്പോഴാണ് മുകളില്‍ നിന്ന് വിളിച്ച് എടീ ഞാനിറങ്ങുവാണേന്ന് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ഞാന്‍ വേഗം വരണേ, സ്‌കൂളില്‍ പോവാന്‍ സമയമായെന്ന് ഞാനും പറഞ്ഞു. പക്ഷേ പുള്ളി ഏതോ മീറ്റിങ്ങിന് പോയി ഫോണും സൈലന്റ് ആക്കിവച്ചു. പുള്ളിയെ വിളിച്ചിട്ടും കിട്ടുന്നില്ല. മോള്‍ സ്‌കൂളില്‍ നിന്നും വീട്ടിലും എത്തിയില്ല. കുറച്ച് കഴിഞ്ഞ് അവിടെയുള്ള ആരോ കുഞ്ഞിനെ വീട്ടിലെത്തിച്ചു. അന്നവള്‍ കുഞ്ഞാണ്. ഇന്നത്തെ കാലമല്ലേ, എന്റെ ഭാഗ്യം കൊണ്ടാണ് അവളെ തിരിച്ച് കിട്ടിയത്,’ മഞ്ജു പറഞ്ഞു. ഇതിനു സമാനമായ ഒരു രംഗം ജെയിംസ് ആന്‍ഡ് ആലീസിലും കാണാം.

അന്ന് സംഭവിച്ചത് ഒരു കമ്യൂണിക്കേഷന്‍ ഗ്യാപ്പിലാണ്. കരച്ചിലും ബഹളവുമൊക്കെയായി. അന്ന് തങ്ങള്‍ക്കിടയില്‍ ഡിവോഴ്‌സ് നടക്കേണ്ടതായിരുന്നെന്നും മഞ്ജു പിള്ള പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

അടിപൊളി ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

9 hours ago

സാരിയില്‍ സുന്ദരിയായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

9 hours ago

ഈ വര്‍ഷം ഇനി സിനിമകളില്ല: ധ്യാന്‍ ശ്രീനിവാസന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

12 hours ago

ഇപ്പോള്‍ എനിക്ക് പ്രണയമില്ല; രഞ്ജു പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…

2 days ago

ഞങ്ങള്‍ രണ്ട് പേരുടെയും ഫാമിലി. തീര്‍ത്തും വ്യത്യസ്തരാണ്; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

2 days ago