Love Action Drama
ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളി, നയന്‍താര, അജു വര്‍ഗീസ്, ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം തിയറ്ററുകളില്‍ വമ്പന്‍ വിജയമായിരുന്നു. എന്നാല്‍, തനിക്ക് ലൗ ആക്ഷന്‍ ഡ്രാമ ഒട്ടും ഇഷ്ടമല്ലെന്നാണ് ധ്യാന്‍ പറയുന്നത്.
തിയറ്ററുകളില്‍ പൊട്ടി പൊളിഞ്ഞ് പണ്ഡാരമടങ്ങുമെന്ന് താന്‍ കരുതിയ ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമയെന്ന് ധ്യാന്‍ പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.
Dhyan Sreenivasan
‘ഞാന്‍ ഓടില്ല എന്ന് വിചാരിച്ച അത്യാവശ്യം പടങ്ങളൊക്കെ ഓടാതെ പോയിട്ടേയുള്ളൂ. എന്റെ പടങ്ങള്‍ പ്രത്യേകിച്ച്. ഞാന്‍ ഓടൂല്ല എന്ന് നന്നായി വിചാരിക്കുകയും എന്നാല്‍ അത്യാവശ്യം പൈസ കിട്ടുകയും ചെയ്ത പടമാണ് ഞാന്‍ തന്നെ സംവിധാനം ചെയ്ത ലൗ ആക്ഷന്‍ ഡ്രാമ. തിയറ്ററില്‍ ഇത് പൊട്ടി പൊളിഞ്ഞ് പണ്ഡാരമടങ്ങി പോകുമല്ലോ എന്ന് ഞാന്‍ തന്നെ വിചാരിച്ച പടമാണ്. ഇന്റര്‍വെല്ലിന് ഇരുന്ന് എന്താ ഈ എടുത്ത് വച്ചിരിക്കുന്നേ എന്ന് ഞാന്‍ ചിന്തിച്ച പടമാണ്. അങ്ങനെ തോന്നിപ്പോകും. കാരണം ഞാന്‍ എഴുതിവെച്ച സാധനവും ഷൂട്ട് ചെയ്ത സാധനവും ഒക്കെ വേറെയാണ്. ആ പടത്തിന്റെ മൊത്തം പരിപാടി തന്നെ മാറിപ്പോയി. എന്നിട്ടും ആ പടം ഓടി. പ്രധാന കാരണം നയന്‍താര-നിവിന്‍ പോളി കോംബിനേഷന്‍ തന്നെയാണ്. ആ പടം ഇഷ്ടപ്പെട്ട കുറേ പേരുണ്ട്. ഇഷ്ടപ്പെടാത്ത എത്രയോ ആള്‍ക്കാര്‍ എന്നെ തെറിയും പറഞ്ഞിട്ടുണ്ട്. ആ ഇഷ്ടപ്പെടാത്ത ആള്‍ക്കാരില്‍ പ്രധാനപ്പെട്ട ഒരാള്‍ ഞാനായിരിക്കും,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
മലയാളികള്‍ ഏറെ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ജീത്തു ജോസഫ്.…
മലയാളത്തിനു പുറത്ത് സജീവമാകാന്‍ മോഹന്‍ലാല്‍. തമിഴ്, തെലുങ്ക്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ് നടന്നുകൊണ്ടിരിക്കുകയാണ്.…