Mammootty
സിബിഐ 5 – ദ ബ്രെയ്ന്‍ ഇതുവരെ തിയറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത് എത്ര കോടിയെന്നോ? സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും സിനിമ മികച്ച കളക്ഷനോടെ മുന്നോട്ടുപോകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുറഞ്ഞ ചെലവില്‍ ഒരുക്കിയ ചിത്രം ഇതിനോടകം മുടക്ക് മുതല്‍ തിരിച്ചുപിടിച്ച് നിര്‍മാതാവിന് ലാഭമുണ്ടാക്കി കഴിഞ്ഞു.
കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ 17 കോടിയാണ് സിബിഐ 5 കളക്ട് ചെയ്തിട്ടുള്ളതെന്നാണ് വിവരം. വേള്‍ഡ് വൈഡായി സിബിഐ 5 ന്റെ കളക്ഷന്‍ 35 കോടി പിന്നിട്ടു. ആദ്യ നാല് ദിവസം കൊണ്ട് ചിത്രം പത്ത് കോടിയിലേറെ കളക്ട് ചെയ്തത്. ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം 4.53 കോടി കളക്ട് ചെയ്യാന്‍ ചിത്രത്തിനു സാധിച്ചു.
K Madhu, Mammootty, SN Swamy
പെരുന്നാള്‍ സീസണ്‍ ആയതിനാല്‍ ജിസിസിയില്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സിബിഐ 5 ന് സാധിച്ചു. ഈ ദിവസങ്ങളില്‍ ചിത്രത്തിന് നല്ല തിരക്കുണ്ടായിരുന്നു. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലാണ് സിബിഐ 5 ബോക്‌സ്ഓഫീസില്‍ രക്ഷപ്പെട്ടത്. 8.50 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവെന്നാണ് റിപ്പോര്‍ട്ട്.
മലയാളികള് ഏറെ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ജീത്തു ജോസഫ്.…
മലയാളത്തിനു പുറത്ത് സജീവമാകാന് മോഹന്ലാല്. തമിഴ്, തെലുങ്ക്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന് സിനിമ ലോകം മുഴുവന് നിറഞ്ഞു നില്ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്ലാല്.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്.…