Mammootty and Lijo Jose Pellissery
കേള്‍ക്കുമ്പോള്‍ തന്നെ വലിയ പ്രതീക്ഷകള്‍ നല്‍കുന്ന പ്രൊജക്ടുകളാണ് ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കുള്ളത്. ആ കൂട്ടത്തിലാണ് പുതിയൊരു കിടിലന്‍ പ്രൊജക്ടിനെ കുറിച്ചുള്ള അപ്‌ഡേറ്റ് വരുന്നത്. മമ്മൂട്ടിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം ! അതും സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി !
ആരാധകര്‍ വലിയ ആവേശത്തിലാണ്. ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. എങ്കിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമായിരിക്കും ഇതെന്നാണ് വിവരം.
Mammootty and Fahad Faasil
ആമേന്‍ എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ച പി.എസ്.റഫീഖാണ് മമ്മൂട്ടി-ഫഹദ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കം റിലീസ് ചെയ്യാനിരിക്കെയാണ് ഇരുവരും ഒന്നിച്ചുള്ള പുതിയ പ്രൊജക്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…