Categories: Gossips

സത്യന്‍ അന്തിക്കാടിനോടും ശ്രീനിവാസനോടും വിരോധമുണ്ടോ? സിദ്ധിഖ് ലാലിനെ ലാല്‍ പറയുന്നു; നാടോടിക്കാറ്റ് മോഷ്ടിച്ച കഥയോ !

ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് 1987 ല്‍ റിലീസ് ചെയ്ത നാടോടിക്കാറ്റ്. മോഹന്‍ലാലും ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വമ്പന്‍ വിജയമായി. ഐക്കോണിക് കഥാപാത്രങ്ങളായ ദാസനും വിജയനും പിറവി കൊള്ളുന്നത് നാടോടിക്കാറ്റിലൂടെയാണ്.

നാടോടിക്കാറ്റ് ഏറെ വിവാദങ്ങളില്‍ ഇടംപിടിച്ച സിനിമ കൂടിയാണ്. സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ കഥയാണ് പിന്നീട് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും അടിച്ചുമാറ്റിയതെന്ന് ആരോപണമുണ്ടായിരുന്നു. സിദ്ധിഖ്-ലാലിനെ ലാല്‍ തന്നെ ഒരിക്കല്‍ ഇതേ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.

ഫാസില്‍ സാറിന്റെ വര്‍ഷം 16 എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുന്നതിനിടെയാണ് താനും സിദ്ധിഖും നാടോടിക്കാറ്റിന്റെ കഥ ശ്രീനിവാസനോടും സത്യന്‍ അന്തിക്കാടിനോടും പറഞ്ഞതെന്ന് ലാല്‍ പറയുന്നു. ഫാസില്‍ സാറും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നാടോടിക്കാറ്റ് ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുകയായിരുന്നു.

Sreenivasan

കുറേ ഗുസ്തി ഈ സിനിമയുടെ പേരില്‍ ഉണ്ടായിട്ടുണ്ട്. ഇടയ്ക്കെ ചില കല്ലുകടിയൊക്കെ ഉണ്ടായി. ഇനി ആ കുഴി തോണ്ടേണ്ട. നാടോടിക്കാറ്റുമായി ബന്ധപ്പെട്ട് അന്ന് കേസിന് പോകാനൊക്കെ തീരുമാനമെടുത്തതാണ്. ഫാസില്‍ സാറാണ് കേസിനൊന്നും പോകരുതെന്ന് പറഞ്ഞത്. നിങ്ങള്‍ തുടക്കക്കാരല്ലേ, കേസിനൊന്നും പോകണ്ട. നിങ്ങളുടെ ചിന്തകള്‍ ഇവിടെ വില പോകുന്നതാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. അത് മതിയെന്ന് ഫാസില്‍ സാറ് പറഞ്ഞു. ഫാസില്‍ സാര്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ തങ്ങള്‍ കേസിന് പോകുമായിരുന്നെന്നും ലാല്‍ പറയുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ടിവിയില്‍ വന്നാല്‍ ഇപ്പോഴും കാണാറുണ്ടെന്നും ലാല്‍ പറഞ്ഞു. ഭയങ്കര രസമല്ലേ, എനിക്ക് ആ സിനിമ ഇഷ്ടമാണ്. ചിലപ്പോള്‍ തങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ചിത്രം ഇത്ര നന്നാകില്ലായിരുന്നെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

 

അനില മൂര്‍ത്തി

Recent Posts

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…

5 hours ago

വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു

തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…

5 hours ago

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

21 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

22 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

22 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

1 day ago