Manju and Sanal Kumar
മഞ്ജു വാരിയറോട് താന്‍ പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മഞ്ജുവിനോട് പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ടെങ്കിലും പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടില്ലെന്ന് സനല്‍ പറഞ്ഞു.
നടി മഞ്ജു വാരിയറെ പിന്തുടര്‍ന്ന് ശല്യം ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ സനല്‍കുമാര്‍ ശശിധരന് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷമാണ് താന്‍ മഞ്ജുവിനെ പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടില്ലെന്ന് സനല്‍കുമാര്‍ പറഞ്ഞത്.
മഞ്ജുവുമായി സംസാരിച്ചിട്ട് തന്നെ കുറേ കാലമായി. കയറ്റം എന്ന സിനിമ റിലീസാകാത്തത് എന്തുകൊണ്ട് എന്ന് കൂടി അറിയാനാണ് മഞ്ജുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. പക്ഷേ അവര്‍ സമ്മതിച്ചില്ല. മഞ്ജുവിന്റെ കാര്യത്തിലുള്ള ആശങ്കയാണ് പ്രകടിപ്പിച്ചത്. താന്‍ ഈ വിഷയം ഇനി ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജാമ്യം കിട്ടിയ ശേഷം സനല്‍കുമാര്‍ പറഞ്ഞു.
ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിനു പുറത്തും ആരാധകരെ ഉണ്ടാക്കിയെടുത്ത…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…