Categories: Uncategorized

ശ്രീനിവാസന്‍ പഴയ പോലെ ആകാന്‍ സമയമെടുക്കും; നിരാശപ്പെടുത്തുന്ന വിശേഷം പങ്കുവെച്ച് മകന്‍ ധ്യാന്‍

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് മകന്‍ ധ്യാന്‍ ശ്രീനിവാസന്‍. ‘അച്ഛന്റെ ആരോഗ്യനില ഭേദപ്പെട്ടു വരുന്നുണ്ട്. പക്ഷേ പഴയതുപോലെയാകാന്‍ ഇനിയും കുറച്ച് സമയം വേണ്ടിവരും. ഇപ്പോഴും അച്ഛന്‍ സംസാരിച്ച് തുടങ്ങിയിട്ടില്ല, പൂര്‍ണമായും ഭേദപ്പെടാന്‍ കുറച്ച് കാലതാമസം എടുത്തേക്കും. കുറച്ച് മാസങ്ങള്‍ വേണ്ടിവരും എന്നാണ് കരുതുന്നത്. ഇപ്പോള്‍ ഓക്കേയാണ്. സ്‌ട്രോക്കിന്റെ ബുദ്ധിമുട്ടുകളൊക്കെ മാറി വരേണ്ടതുണ്ട്,’ ധ്യാന്‍ പറഞ്ഞു.

വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് ശ്രീനിവാസന്‍ ഇപ്പോള്‍. വീട്ടില്‍ തന്നെ കാണാനെത്തിയ സന്ദര്‍ശകരെ കൈയുയര്‍ത്തി അഭിവാദ്യം ചെയ്യുന്ന ശ്രീനിവാസന്റെ ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. ഭാര്യ വിമലയേയും ശ്രീനിവാസനൊപ്പം കാണാം.

Sreenivasan

അടുത്തിടെ ഇരുപതു ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഏപ്രില്‍ അവസാനത്തോടെയായിരുന്നു ശ്രീനിവാസനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ അദ്ദേഹത്തിന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു. മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെ ദിവസം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ വെന്റിലേറ്ററില്‍ നിന്ന് നീക്കി.

 

 

 

 

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ഒരു തവണ മാത്രമേ പ്രസവിച്ചിട്ടുള്ളൂ; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 hours ago

നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അകല്‍ച്ചയിലോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

2 hours ago

ഡോക്ടറാന്‍ മോഹിച്ച ഞാനാണ് സിനിമയില്‍ എത്തിയത്; മമിത ബൈജു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

2 hours ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

10 hours ago