Categories: Gossips

സിബിഐ 5 ല്‍ അഭിനയിക്കാന്‍ മമ്മൂട്ടി എത്ര കോടി വാങ്ങിയെന്ന് അറിയുമോ?

എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്ത സിബിഐ 5 – ദ ബ്രെയ്ന്‍ തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക്ക് കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഏതാണ്ട് ഒന്‍പത് കോടി രൂപ ചെലവഴിച്ചാണ് സിബിഐ 5 തയ്യാറാക്കിയത്. സിബിഐ 5 നായി മമ്മൂട്ടി വാങ്ങിയിരിക്കുന്ന പ്രതിഫലം ഏകദേശം നാലര കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, സിബിഐ 5 ന് ശരാശരി അഭിപ്രായങ്ങളാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ലഭിക്കുന്നത്. സിബിഐ അഞ്ചിന്റെ ചേരുവകള്‍ മുന്‍ഭാഗങ്ങളിലേതിനു സമാനമാണെങ്കിലും മെയ്ക്കിങ് പുതുമ നിറഞ്ഞതാണ്. സേതുരാമയ്യര്‍ എന്ന കഥാപാത്രം തന്നെയാണ് സിനിമയുടെ എല്ലാമെല്ലാം. ലുക്കിലും മാനറിസങ്ങളിലും അയ്യര്‍ക്ക് ഒരു മാറ്റവുമില്ല. കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷവും മമ്മൂട്ടിക്ക് സാധിച്ചിരിക്കുന്നു. ഡയലോഗ് ഡെലിവറിയിലും മമ്മൂട്ടി ഞെട്ടിച്ചു.

മമ്മൂട്ടിക്ക് പുറമേ മുകേഷ്, സായ് കുമാര്‍, ജഗതി, രമേഷ് പിഷാരടി, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും സിബിഐ 5 ല്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…

23 minutes ago

വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു

തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…

26 minutes ago

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

17 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

18 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

18 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

1 day ago