എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്ത സിബിഐ 5 – ദ ബ്രെയ്ന്‍ തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക്ക് കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഏതാണ്ട് ഒന്‍പത് കോടി രൂപ ചെലവഴിച്ചാണ് സിബിഐ 5 തയ്യാറാക്കിയത്. സിബിഐ 5 നായി മമ്മൂട്ടി വാങ്ങിയിരിക്കുന്ന പ്രതിഫലം ഏകദേശം നാലര കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സിബിഐ 5 ന് ശരാശരി അഭിപ്രായങ്ങളാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ലഭിക്കുന്നത്. സിബിഐ അഞ്ചിന്റെ ചേരുവകള്‍ മുന്‍ഭാഗങ്ങളിലേതിനു സമാനമാണെങ്കിലും മെയ്ക്കിങ് പുതുമ നിറഞ്ഞതാണ്. സേതുരാമയ്യര്‍ എന്ന കഥാപാത്രം തന്നെയാണ് സിനിമയുടെ എല്ലാമെല്ലാം. ലുക്കിലും മാനറിസങ്ങളിലും അയ്യര്‍ക്ക് ഒരു മാറ്റവുമില്ല. കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷവും മമ്മൂട്ടിക്ക് സാധിച്ചിരിക്കുന്നു. ഡയലോഗ് ഡെലിവറിയിലും മമ്മൂട്ടി ഞെട്ടിച്ചു.
മമ്മൂട്ടിക്ക് പുറമേ മുകേഷ്, സായ് കുമാര്‍, ജഗതി, രമേഷ് പിഷാരടി, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും സിബിഐ 5 ല്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ 360-ാം സിനിമയുടെ പേര് ഇന്നലെയാണ് അനൗണ്‍സ്…
താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് ആവര്‍ത്തിച്ച് മോഹന്‍ലാല്‍.…
ആരാധകര്‍ക്കായി ഗ്ലാമറസ് പോസില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…
ആരാധകര്‍ക്കായി യാത്രാ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍.…
ആരാധകര്‍ക്കായി വിന്റര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി സതി. ഇന്‍സ്റ്റഗ്രാമിലാണ്…