Sreenivasan
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യം മെച്ചപ്പെടാനായി പ്രാര്‍ത്ഥിച്ച് ആരാധകര്‍. രോഗബാധിതനായ ശ്രീനിവാസന്റെ ഇപ്പോഴത്തെ അവസ്ഥ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരിക്കുകയാണ്.
നടക്കാന്‍ പോലും പരസഹായം വേണ്ട അവസ്ഥയിലാണ് ശ്രീനിവാസന്‍ ഇപ്പോള്‍. ശരീരം ക്ഷീണിച്ച് അവശനിലയിലായി. ഭാര്യയാണ് നിഴലുപോലെ എല്ലാ കാര്യങ്ങള്‍ക്കും കൂടെയുള്ളത്. അല്‍പ്പം സമയമെടുത്താണെങ്കിലും നടന്റെ ആരോഗ്യനില മെച്ചപ്പെടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നിലവിലെ അവസ്ഥയില്‍ സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുന്ന സാഹചര്യമല്ല ശ്രീനിവാസന്റേത്.
Sreenivasan
വീട്ടില്‍ വിശ്രമത്തിലാണ് ശ്രീനിവാസന്‍ ഇപ്പോള്‍. താരത്തിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതാണ് ആരാധകരെ നിരാശപ്പെടുത്തിയത്. എന്നാല്‍, പൂര്‍ണ ആരോഗ്യവാനായി സിനിമയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ശ്രീനിവാസന്‍ ഇപ്പോഴും.
നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യാവസ്ഥ ഗുരുതരമായ ശ്രീനിവാസന്‍ ദിവസങ്ങളോളം വെന്റിലേറ്ററില്‍ ആയിരുന്നു. ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ട ശേഷമാണ് വെന്റിലേറ്റര്‍ നീക്കിയതും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതും.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…