Revathy
താരസംഘടനായ അമ്മയ്‌ക്കെതിരെ നടി രേവതി. താരസംഘടനയില്‍ നമ്മളാരും ഒന്നും പറയാന്‍ പാടില്ല എന്നാണ് അവസ്ഥയെന്ന് രേവതി പറഞ്ഞു. താരസംഘടനയില്‍ താനിപ്പോഴും അംഗമാണ്. ഇപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ അച്ചടക്ക നടപടി സ്വീകരിച്ച് മാറ്റുമായിരിക്കുമെന്നും രേവതി പറഞ്ഞു.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന് തന്നെയാണ് WCC ഇപ്പോഴും ആവശ്യപ്പെടുന്നത്. അക്കാര്യത്തില്‍ ഒരു മാറ്റവുമില്ല. റിപ്പോര്‍ട്ടില്‍ സ്വകാര്യമായ പല പരാമര്‍ശങ്ങളുമുണ്ടാവാം. ഒരു സ്റ്റഡി മറ്റീരിയല്‍ എന്ന രീതിയില്‍ വേണം പുറത്തുവിടാന്‍. അപ്പോഴേ എന്താണ് പ്രശ്‌നങ്ങളെന്ന് മനസിലാവുകയും പരിഹാരം കണ്ടെത്താന്‍ സാധിക്കൂ എന്നും രേവതി പറഞ്ഞു.
തനിക്ക് പൊളിറ്റിക്കലായി ചിന്തിക്കാനറിയില്ല. റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞതടക്കമുള്ള കാര്യങ്ങളുടെ പിന്നില്‍ എന്താണെന്ന് അറിയില്ല. സിനിമ പോലൊരു മേഖലയില്‍ ഇതുപോലൊരു പഠനം സര്‍ക്കാര്‍ കൊണ്ടുവന്നത് ഒരു നാഴികക്കല്ലാണ്. ഇങ്ങനെയൊരു പഠനം വേറെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് അറിയില്ല. അതുകൊണ്ട് തന്നെ വളരെ വിലപ്പെട്ട പഠനരേഖയാണത്. അതിന് എന്തിനാണ് ഇത്രയും പ്രശ്‌നങ്ങളുണ്ടാവുന്നതെന്ന് മനസിലാവുന്നില്ലെന്നും രേവതി കൂട്ടിച്ചേര്‍ത്തു.
ബോളിവുഡില് ഏവര്ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…