Mammootty and Fahad Faasil
നവയുഗ സിനിമകളിലൂടെ വിഖ്യാതനായ ലിജോ ജോസ് പെല്ലിശ്ശേരി ബിഗ് ബജറ്റ് സിനിമ ചെയ്യാന്‍ ഒരുങ്ങുന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഫഹദ് ഫാസിലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി ആലോചിക്കുന്നതെന്നാണ് വിവരം.
ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ വില്ലനായി മമ്മൂട്ടിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ പ്രഗത്ഭരായ രണ്ട് നടന്‍മാര്‍ ഒന്നിക്കുമ്പോള്‍ അത് മലയാളി പ്രേക്ഷകര്‍ കാലങ്ങളായി കാത്തിരിക്കുന്ന പ്രൊജക്ട് ആകുമെന്നാണ് സിനിമ ഇന്‍ഡസ്ട്രിക്കുള്ളിലെ സംസാരം.
Lijo Jose Pellissery
അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന നന്‍പകല്‍ നേരത്ത് മയക്കം ഉടന്‍ റിലീസ് ചെയ്യും. ലിജോ ജോസ് കഥയെഴുതിയ ചിത്രത്തിനു തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ്.ഹരീഷാണ്.
സ്റ്റൈലിഷ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…
നീല നിറത്തിലുള്ള ഔട്ട്ഫിറ്റില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ചിരിയഴകില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…
ബോളിവുഡില് ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില് നിറഞ്ഞുനിന്ന പേരായിരുന്നു…