Categories: latest news

പൃഥ്വിരാജ് പറഞ്ഞ പോലെ ഇത് മമ്മൂട്ടിയുടെ പുതിയ മുഖം ! ഇനി ഹോളിവുഡ് ലെവല്‍ കളികള്‍ മാത്രം

ഹോളിവുഡ് ലെവല്‍ കളികള്‍ക്ക് ഒരുങ്ങിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മലയാളികളെ ഞെട്ടിക്കാന്‍ തയ്യാറെടുക്കുകയാണ് താരം. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന സിനിമയുടെ സംവിധായകന്‍ നിസാം ബഷീര്‍ അടുത്തതായി ഒരുക്കുന്ന ചിത്രത്തില്‍ ഞെട്ടിക്കുന്ന ലുക്കിലാണ് മമ്മൂട്ടിയെത്തുന്നത്.

‘റോഷാക്ക്’ എന്നാണ് മമ്മൂട്ടി-നിസാം ബഷീര്‍ ചിത്രത്തിനു പേരിട്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രമായിരിക്കും ‘റോഷോക്ക്’ എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. ചോരപുരണ്ട തുണി മുഖത്തണിഞ്ഞ് കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയെ പോസ്റ്ററില്‍ കാണാം.

Mammootty

പൃഥ്വിരാജ് പറഞ്ഞ പോലെ മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ ഫേസ് ആണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഹോളിവുഡിലെ ക്രൈം ത്രില്ലറുകളുടെ അഡാപ്‌റ്റേഷനായിരിക്കും ‘റോഷാക്ക്’ എന്നാണ് ആരാധകരുടെ കമന്റ്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് സിനിമ നിര്‍മ്മിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ പുതിയ പ്രൊജക്ടാണിത്. ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്’ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.

 

അനില മൂര്‍ത്തി

Recent Posts

ബിഗ്‌ബോസിലേക്കോ? അനുമോള്‍ പറയുന്നു

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

4 hours ago

വിത്തൗട്ട് ചിത്രങ്ങളുമായി അഞ്ജന മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന മോഹന്‍.…

11 hours ago

ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല; വീണ്ടും ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

11 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ക്യൂട്ട് ചിരിയുമായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

11 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

11 hours ago