Categories: latest news

‘ഞാന്‍ നന്നായി മദ്യപിക്കും’; അന്ന് കലാഭവന്‍ മണി പറഞ്ഞത്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കലാഭവന്‍ മണി. ഒന്നുമല്ലാത്ത അവസ്ഥയില്‍ നിന്ന് കഠിനാധ്വാനത്തിലൂടെ എല്ലാം നേടിയെടുത്ത നടനാണ് കലാഭവന്‍ മണി. സിനിമയില്‍ ഏറെ പ്രശസ്തി നേടിയ സമയത്തും മണി വിവാദങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ടപ്പോള്‍ മണിയുടെ സ്വഭാവവും മാറി എന്നായിരുന്നു അക്കാലത്ത് മണിക്കെതിരായ പ്രധാന വിമര്‍ശനം.

അതിരപ്പിള്ളിയില്‍ മദ്യപിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മണി മര്‍ദിച്ചത് കേസായിരുന്നു. തന്റെ മദ്യപാന ശീലത്തെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ മണി തുറന്നുപറഞ്ഞിട്ടുണ്ട്. താന്‍ നന്നായി മദ്യപിക്കുമെന്നും അഞ്ച്-ആറ് ബീറൊക്കെ കുടിക്കുമെന്നുമാണ് മണി അന്ന് അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍, അതിരപ്പിള്ളിയില്‍ വച്ച് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മണി പറയുന്നു.

Kalabhavan Mani

താന്‍ മര്‍ദിച്ചു എന്ന് പറയുന്ന ഉദ്യോഗസ്ഥന്റെ പേരില്‍ മൂന്ന് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും മാധ്യമങ്ങള്‍ ഒരു ഭാഗം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നുമാണ് മണി അന്ന് പറഞ്ഞത്.

ശരാശരി 70-75 വരെയൊക്കെയാണ് ആളുകള്‍ ജീവിക്കുക. അത്രയും കാലത്തിനുള്ള അനുഭവിക്കാനുള്ളതൊക്കെ അനുഭവിക്കണം എന്നാണ് തന്റെ പോളിസിയെന്നും ഈ അഭിമുഖത്തില്‍ മണി പറയുന്നുണ്ട്. സുഹൃത്തുക്കളാണ് തന്നെ ചീത്തയാക്കുന്നതെന്ന ആരോപണവും മണി തള്ളിക്കളഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

22 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

3 days ago