CBI 5
സിബിഐ സീരിസിലെ ആദ്യ നാല് ചിത്രങ്ങളിലും ഒഴിച്ചുകൂടാനാവാത്ത കഥാപാത്രമാണ് ജഗതി ശ്രീകുമാറിന്റെ വിക്രം എന്ന സിബിഐ ഉദ്യോഗസ്ഥന്‍. സേതുരാമയ്യര്‍ സിബിഐയെ കേസ് അന്വേഷണത്തില്‍ സഹായിക്കാനാണ് വിക്രം എത്തുന്നത്. സിബിഐ അഞ്ചാം ഭാഗത്തിലും നിര്‍ണായകമായ കഥാപാത്രമായിരിക്കുകയാണ് ജഗതിയുടെ വിക്രം.
നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ജഗതി സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. സിബിഐ 5- ദ ബ്രെയ്‌നിലെ ജഗതിയുടെ കഥാപാത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് എങ്ങുനിന്നും കേള്‍ക്കുന്നത്. സിനിമ ശരാശരി അനുഭവം മാത്രമാണ് നല്‍കിയതെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകര്‍ പോലും ജഗതിയുടെ സീന്‍ നന്നായിട്ടുണ്ടെന്ന് പറയുന്നു.
Jagathy and Mammootty in CBI Series
പഴയകാലത്തെ ഊര്‍ജം ഒട്ടും ചോരാത്ത രീതിയില്‍ പരിമിതികള്‍ക്കിടയില്‍ നിന്ന് പോലും അഭിനയിച്ച് ഫലിപ്പിച്ചിരിക്കുകയാണ് ജഗതി. മാത്രമല്ല വളരെ നിര്‍ണായകമായ ഒരു രംഗത്താണ് ജഗതി പ്രത്യക്ഷപ്പെടുന്നത്. എല്ലാ അര്‍ത്ഥത്തിലും മലയാളത്തിന്റെ സ്വന്തം അമ്പിളി ചേട്ടന് മികച്ചൊരു ട്രിബ്യൂട്ട് തന്നെയാണ് സിബിഐ 5 ല്‍ നല്‍കിയിരിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. മമ്മൂട്ടിയുടെ സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിനു കിട്ടിയതിന്റെ ഇരട്ടി കയ്യടി ഒരൊറ്റ സീനില്‍ ജഗതി വാങ്ങിച്ചുക്കൂട്ടി.
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…