Categories: Reviews

സിബിഐ 5 – ദ ബ്രെയ്ന്‍: ആദ്യ പ്രതികരണങ്ങള്‍ പുറത്ത്, ഫസ്റ്റ് ഹാഫ് ശരാശരി !

സിബിഐ 5 – ദ ബ്രെയ്ന്‍ തിയറ്ററുകളില്‍. വേള്‍ഡ് വൈഡായാണ് ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ആദ്യ ഷോ തുടങ്ങി. ആദ്യ പകുതി കഴിഞ്ഞപ്പോഴുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ വന്നു തുടങ്ങി.

ചിത്രത്തിന്റെ ആദ്യ പകുതി പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല. ശരാശരി നിലവാരമാണ് ആദ്യ പകുതി പുലര്‍ത്തുന്നതെന്ന് പ്രേക്ഷകര്‍ കമന്റ് ചെയ്യുന്നു. ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിലേക്കുള്ള അടിത്തറയൊരുക്കുകയാണ് ആദ്യ പകുതിയില്‍. പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നതിനൊപ്പം ഡീറ്റെയിലിങ്ങിനും ആദ്യ പകുതി പ്രാധാന്യം നല്‍കിയിരിക്കുന്നു. സായ്കുമാറിന്റെ പ്രകടനമാണ് ആദ്യ പകുതിയില്‍ എടുത്തുപറയേണ്ടതെന്നും പ്രേക്ഷകര്‍ കമന്റ് ചെയ്തിരിക്കുന്നു. രണ്ടാം പകുതിയായിരിക്കും സിനിമയുടെ ബോക്‌സ്ഓഫീസ് ഭാവി നിര്‍ണയിക്കുക.

ആദ്യ പകുതിയില്‍ മമ്മൂട്ടിക്ക് സീനുകള്‍ കുറവാണ്. ഇന്റര്‍വെല്‍ പഞ്ച് പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്തിയിട്ടില്ലെന്നും കമന്റുകളുണ്ട്. സിനിമയുടെ കാസ്റ്റിങ്ങിലും പ്രേക്ഷകര്‍ അതൃപ്തി കമന്റ് ചെയ്തിട്ടുണ്ട്.

എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ 5 സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമേ മുകേഷ്, സായ്കുമാര്‍, ജഗതി, രമേഷ് പിഷാരടി, ആശ ശരത്ത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

2 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

2 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

2 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

6 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

7 hours ago