Categories: Gossips

മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാതിരിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നെന്ന് കുഞ്ചാക്കോ ബോബന്‍; പിന്നില്‍ ദിലീപ് !

മലയാള സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ രണ്ടാം വരവ് ഏറെ ആഘോഷിക്കപ്പെട്ടതായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെയായിരുന്നു മഞ്ജുവിന്റെ രണ്ടാം വരവ്. കുഞ്ചാക്കോ ബോബന്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ തിയറ്ററുകളില്‍ വലിയ വിജയം നേടി.

അക്കാലത്ത് മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാതിരിക്കാന്‍ ചില കോണുകളില്‍ നിന്ന് തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തുന്നു. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമയില്‍ മഞ്ജുവിനൊപ്പമാണ് അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ പലയിടത്തു നിന്നും ബാഹ്യസമ്മര്‍ദ്ദങ്ങളുണ്ടായെന്ന് ചാക്കോച്ചന്‍ പറഞ്ഞു.

Kunchako Boban

ചിലര്‍ സിനിമയില്‍ നിന്ന് പിന്മാറണമെന്ന് പരോക്ഷമായി ആവശ്യപ്പെട്ടു. ‘ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യര്‍ക്ക് അല്ല. സംവിധായകനും തിരക്കഥാകൃത്തിനുമാണ് ഡേറ്റ് കൊടുത്തത്. അവരോട് സംസാരിക്കൂ,’ എന്നാണ് സമ്മര്‍ദ്ദം ചെലുത്തിയവരോട് താന്‍ പറഞ്ഞതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. സിനിമയില്‍ നിന്ന് ഒഴിയണമെന്ന് നേരിട്ടല്ല, ചെറിയ സൂചനകളിലൂടെയാണ് പലരും ചോദിച്ചതെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago