Categories: Gossips

മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാതിരിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നെന്ന് കുഞ്ചാക്കോ ബോബന്‍; പിന്നില്‍ ദിലീപ് !

മലയാള സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ രണ്ടാം വരവ് ഏറെ ആഘോഷിക്കപ്പെട്ടതായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെയായിരുന്നു മഞ്ജുവിന്റെ രണ്ടാം വരവ്. കുഞ്ചാക്കോ ബോബന്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ തിയറ്ററുകളില്‍ വലിയ വിജയം നേടി.

അക്കാലത്ത് മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാതിരിക്കാന്‍ ചില കോണുകളില്‍ നിന്ന് തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തുന്നു. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമയില്‍ മഞ്ജുവിനൊപ്പമാണ് അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ പലയിടത്തു നിന്നും ബാഹ്യസമ്മര്‍ദ്ദങ്ങളുണ്ടായെന്ന് ചാക്കോച്ചന്‍ പറഞ്ഞു.

Kunchako Boban

ചിലര്‍ സിനിമയില്‍ നിന്ന് പിന്മാറണമെന്ന് പരോക്ഷമായി ആവശ്യപ്പെട്ടു. ‘ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യര്‍ക്ക് അല്ല. സംവിധായകനും തിരക്കഥാകൃത്തിനുമാണ് ഡേറ്റ് കൊടുത്തത്. അവരോട് സംസാരിക്കൂ,’ എന്നാണ് സമ്മര്‍ദ്ദം ചെലുത്തിയവരോട് താന്‍ പറഞ്ഞതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. സിനിമയില്‍ നിന്ന് ഒഴിയണമെന്ന് നേരിട്ടല്ല, ചെറിയ സൂചനകളിലൂടെയാണ് പലരും ചോദിച്ചതെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

 

അനില മൂര്‍ത്തി

Recent Posts

ഉര്‍വശിയെ കടത്തിവെട്ടാന്‍ മലയാള സിനിമയില്‍ ആരുമില്ല: മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

6 hours ago

Exclusive: എമ്പുരാന്‍ ‘വെട്ടില്‍’ മുരളി ഗോപിക്ക് കടുത്ത അതൃപ്തി; സക്‌സസ് പോസ്റ്ററുകളും പങ്കുവയ്ക്കുന്നില്ല !

എമ്പുരാന്‍ വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…

8 hours ago

ഒരു കുഞ്ഞ് മതി; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

16 hours ago

മുകുന്ദനുണ്ണിയിലെ നെഗറ്റീവ്‌ കഥാപാത്രം; തന്‍വി പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം.…

18 hours ago

സുജിത്തുമായി ഇപ്പോഴും നല്ല സൗഹൃദം, പിന്നെന്തിന് പിരിഞ്ഞു; മഞ്ജു പിള്ള പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

18 hours ago

പെയിന്‍ കില്ലറാണെന്ന് പറഞ്ഞ് അനസ്തേഷ്യ കുത്തിവെച്ചു: നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

18 hours ago