Categories: Reviews

‘വിചാരിച്ച പോലെ കൊളുത്തിയില്ല’; ജയറാം-സത്യന്‍ അന്തിക്കാട് ചിത്രം തിയറ്ററുകളില്‍, സമ്മിശ്ര പ്രതികരണങ്ങള്‍

സത്യന്‍ അന്തിക്കാട് ചിത്രം ‘മകള്‍’ തിയറ്ററുകളില്‍. വന്‍ പ്രതീക്ഷകളോടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ക്ക് ജന്മം നല്‍കിയ ജയറാം-സത്യന്‍ അന്തിക്കാട് കോംബിനേഷന്‍, പ്രിയനടി മീര ജാസ്മിന്റെ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് എന്നീ നിലകളിലെല്ലാം ചിത്രത്തിന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ഈ പ്രതീക്ഷകളെ മകള്‍ തൃപ്തിപ്പെടുത്തിയോ? പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ നോക്കാം.

സിനിമയ്ക്ക് മോശം പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. കാലത്തിനൊപ്പം അപ്‌ഡേറ്റ് ആകാത്ത സത്യന്‍ അന്തിക്കാട് ചിത്രമെന്ന് ഒരാള്‍ കുറിച്ചിരിക്കുന്നു. ഒരു തരത്തിലും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാത്ത ബോറന്‍ പടമെന്നാണ് നിരവധിപേര്‍ കമന്റ് ചെയ്തിരിക്കുന്നത്. ജയറാം-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ നിന്ന് ഇങ്ങനെയൊരു സിനിമ പ്രതീക്ഷിച്ചില്ല, മീര ജാസ്മിന്‍ നിരാശപ്പെടുത്തി, എല്ലാ അര്‍ത്ഥത്തിലും ഒരു മോശം സിനിമ എന്നിങ്ങനെയാണ് മകള്‍ സിനിമയോടുള്ള പ്രേക്ഷക പ്രതികരണങ്ങള്‍.

Makal Film – Teaser

ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് മകള്‍. സിദ്ധിഖ്, മീര നായര്‍, നസ്ലന്‍, ശ്രീനിവാസന്‍, ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago